വിമാനത്താവളത്തില്‍ 16.58 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
1422899
Thursday, May 16, 2024 6:47 AM IST
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ രണ്ട് വ്യത്യസ്ഥ കേസുകളിലായി 16.58 ലക്ഷം രൂപയുടെ സ്വര്‍ണവും 2.92 ലക്ഷം രൂപ വിലവരുന്ന സിഗരറ്റും പിടികൂടി.
ചൊവ്വാഴ്ച വൈകുന്നേരം 6.30 ഓടുകൂടി ഷാര്‍ജയില്‍ നിന്നുമെത്തിയ ജി-ഒമ്പത് എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കാരനില്‍ നിന്നും അധികൃതര്‍ നടത്തിയ പരിശോധനയില്‍ 24 കാരറ്റിന്റെ 233.78 ഗ്രാം സ്വര്‍ണം കണ്ടെടുക്കുകയായിരുന്നു. ഇയാളുടെ ലഗേജ് സ്കാനിംഗ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
ചെറു കഷ്ണങ്ങളാക്കിയ സ്വര്‍ണം ഡേറ്റ് സ്റ്റാംപ് , ഇന്‍സ്റ്റ്റുമെന്റ് ബോക്സ് എന്നിവയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കണ്ടെടുത്തത്. സ്വര്‍ണത്തിന്റെ ചെറു കഷ്ണങ്ങളില്‍ വെളളി പൂശി സ്വര്‍ണമെന്ന് തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലായിരുന്നു ഒളിപ്പിച്ചിരുന്നത്.
പിടിച്ചെടുത്ത വിവിധ കഷ്ണങ്ങളായിട്ടുള്ള സ്വര്‍ണത്തെ അതികൃതര്‍ ഉരുക്കി ബാര്‍ രൂപത്തിലാക്കിയപ്പോള്‍ 233.78 ഗ്രാം തനി തങ്കമാണ് ലഭിച്ചത്. ഇതിന് പൊതു വിപണിയില്‍ 16.58 ലക്ഷം രൂപ വില കണക്കാക്കുന്നു.