സ്ഥാ​നാ​ർ​ഥി​ക​ൾ രാ​വി​ലെ ത​ന്നെ വോ​ട്ട് ചെ​യ്യാ​നെ​ത്തും
Tuesday, April 23, 2019 12:32 AM IST
തി​രു​വ​ന​ന്ത​പു​രം : ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ന്നു രാ​വി​ലെ ത​ന്നെ ത​ങ്ങ​ളു​ടെ വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ശ​ശി ത​രൂ​ർ വ​ഴു​ത​ക്കാ​ട് കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ൽ രാ​വി​ലെ ഒ​ന്പ​തി​നും ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി സി.​ദി​വാ​ക​ര​ൻ ക​മ​ലേ​ശ്വ​രം ബി​എ​ച്ച്എ​സി​ൽ രാ​വി​ലെ 10 നും ​എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ രാ​വി​ലെ 8.30 നു ​ഫോ​ർ​ട്ട് ഹൈ​സ്കൂ​ളി​ലും വോ​ട്ട് ചെ​യ്യും.

ആ​റ്റി​ങ്ങ​ലി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ടൂ​ർ പ്ര​കാ​ശി​ന്‍റെ വോ​ട്ട് അ​ടൂ​ർ ടൗ​ണ്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി​എ​സി​ലാ​ണ്. രാ​വി​ലെ ത​ന്നെ അ​ദ്ദേ​ഹം വോ​ട്ട് ചെ​യ്ത ശേ​ഷം മ​ണ്ഡ​ല​ത്തി​ൽ തി​രി​ച്ചെ​ത്തും. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ഡോ. ​എ.​സ​ന്പ​ത്ത് രാ​വി​ലെ 7.30 നു ​വ​ഴു​ത​ക്കാ​ട് കോ​ട്ട​ണ്‍​ഹി​ൽ സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്യും. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ വോ​ട്ട് തൃ​ശൂ​രി​ലെ വ​ട​ക്കാ​ഞ്ചേ​രി മ​ണ​ലി​ത്ത​റ സ്കൂ​ളി​ലാ​ണ്.