കു​ള​വി​ക്കോ​ണം ചി​റ നോക്കുകുത്തിയാകുന്നു
Thursday, April 25, 2019 12:03 AM IST
നെ​ടു​മ​ങ്ങാ​ട് :ഇ​രു​പ​ത് ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് ന​വീ​ക​രി​ച്ച കു​ള​വി​ക്കോ​ണം ചി​റ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പൂ​ട്ടി​യ​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. നെ​ടു​മ​ങ്ങാ​ട് ടൗ​ണി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​ശ്രോ​ത​സാ​യ ഇൗ ചി​റ പൂ​ട്ടി​യ​ത് എ​ന്തി​നാ​ണെ​ന്ന് അ​ധി​കൃ​ത​രോ​ട് ചോ​ദി​ച്ച​പ്പോ​ൾ അ​വ​ർ​ക്കു​മ​റു​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ഒ​ന്ന​ര മാ​സം മു​മ്പാ​ണ് അ​ഞ്ച് ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് കു​ളം ന​വീ​ക​രി​ച്ച​ത്. വി​ശാ​ല​മാ​യ ചി​റ​യു​ടെ ക​ര​യി​ല്‍ കു​ട്ടി​ക​ള്‍​ക്കു​ള്ള പാ​ര്‍​ക്കും ക​ളി​ക്കോ​പ്പു​ക​ളും നി​ര്‍​മി​ച്ചി​രു​ന്നു. മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് സാ​യാ​ഹ്ന​ങ്ങ​ള്‍ ചെ​ല​വി​ടു​ന്ന​തി​നാ​യി ക​ല്‍ ബെ​ഞ്ചു​ക​ളും സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തെ​ല്ലാം ചേ​ര്‍​ന്ന കു​ള​വി​ക്കോ​ണം ചി​റ​യാ​ണ് ഇ​പ്പോ​ള്‍ പൂ​ട്ടി​യി​ട്ട​ത്.

മു​നി​സി​പ്പാ​ലി​റ്റി​യു​ടെ അ​ധി​കാ​ര പ​രി​ധി​യി​ല്‍​വ​രു​ന്ന ഈ ​കു​ള​ത്തി​ല്‍ മീ​ന്‍​വ​ള​ര്‍​ത്ത​ലി​നും, പി​ന്നെ ജ​ല​വി​ത​ര​ണ​ത്തി​നുമായി ല​ക്ഷ​ങ്ങ​ളു​ടെ ഫ​ണ്ടാ​ണ് പൊ​ടി​പൊ​ടി​ച്ച​ത്. പ​ക്ഷേ ഒ​ന്നു​പോ​ലും ല​ക്ഷ്യം ക​ണ്ടി​ല്ല. നേ​ര​ത്തേ നാ​ട്ടു​കാ​ര്‍ കാ​ര്‍​ഷി​കാ​വ​ശ്യ​ങ്ങ​ള്‍ മ​റ്റ് അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലെ​ല്ലാം ഈ ​ചി​റ​യി​ല്‍ നി​ന്നു​മു​ള്ള വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ന​വീ​ക​ര​ണ​ത്തി​നു ശേ​ഷം ചി​റ പൂ​ട്ടി​യി​ട്ട​തോ​ടെ പ​രി​സ​ര​വാ​സി​ക​ള്‍​ക്ക് ഇ​തി​നു​ള്ളി​ല്‍ ക​യ​റാ​ന്‍ സാ​ധി​ക്കാ​തെ​യാ​യി.കു​ള​വി​ക്കോ​ണം ചി​റ​യ്ക്കാ​യി ക​ഴി​ഞ്ഞ നാ​ല് ഭ​ര​ണ​സ​മി​തി​ക​ള്‍ ചെ​വി​ട്ട​ത് ല​ക്ഷ​ങ്ങ​ളാ​ണ്. ആ​ദ്യം ജ​ല​വി​ത​ര​ണ​ത്തി​നെ​ന്ന​പേ​രി​ല്‍ കു​ളം ന​വീ​ക​രി​ച്ചു.

പി​ന്നീ​ട് മ​ത്സ്യം വ​ള​ര്‍​ത്തി ലാ​ഭം കൊ​യ്യാ​നെ​ന്ന പേ​രി​ല്‍ കു​ള​ത്തി​ല്‍ ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ടു. അ​ടു​ത്ത​ഘ​ട്ട​ത്തി​ല്‍ കു​ട്ടി​ക​ളു​ടെ ക​ളി​യു​പ​ക​ര​ണ​ങ്ങ​ള്‍, വൈ​ദ്യു​ത​വി​ള​ക്കു​ക​ള്‍, വി​ശ്ര​മ ഇ​രി​പ്പി​ട​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം നി​ര്‍​മി​ച്ചു. ഏ​റ്റ​വു​മൊ​ടു​വി​ലാ​ണ് ഇ​പ്പോ​ള്‍ ചി​റ​യും പ​രി​സ​ര​വും ന​വീ​ക​രി​ച്ച ശേ​ഷം അ​ട​ച്ചി​ട്ട​ത്.