രാ​ത്രി​യി​ൽ നെ​യ്യാ​ർ​ഡാം "കൂ​രി​രു​ട്ടി​ൽ'
Wednesday, June 26, 2019 12:24 AM IST
കാ​ട്ടാ​ക്ക​ട : രാ​ത്രി​യി​ൽ നെ​യ്യാ​ർ​ഡാ​മി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ലൈ​റ്റു​ക​ൾ തെ​ളി​ക്കാ​ത്ത​ത് സ​ഞ്ചാ​രി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. നെ​യ്യാ​ർ​ഡാ​മി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നി​ൽ വ​ഴി​വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ച്ചി​ട്ട് മാ​സ​ങ്ങ​ളാ​യെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.
ഇൗ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​ല്ലാം ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ഹൈ​മാ​സ്റ്റ് ലൈ​റ്റും, സ്ട്രീ​റ്റ് ലൈ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​വ​യൊ​ന്നും തെ​ളി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് സ​ഞ്ചാ​രി​ക​ൾ പ​റ​യു​ന്ന​ത്.​
രാ​ത്ര​കാ​ല​ങ്ങ​ളി​ൽ ഇ​വി​ടെ വെ​ളി​ച്ചം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​രും മൊ​ബൈ​ൽ വെ​ളി​ച്ച​ത്തെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.
മേ​ഖ​ല​യി​ലെ ലൈ​റ്റു​ക​ൾ തെ​ളി​ക്ക​ണ​മെ​ന്ന് ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡി​നും പ​ഞ്ചാ​യ​ത്തി​നും പ​രാ​തി കൊ​ടു​ത്തി​ട്ടും പ​രി​ഹാ​ര​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.