മോ​ഷ​ണക്കേസിലെ പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, June 26, 2019 12:25 AM IST
വി​ഴി​ഞ്ഞം: നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലും ക​ഞ്ചാ​വ് വി​ൽ​പ്പ​ന കേ​സു​ക​ളി​ലും പ്ര​തി​യാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൂ​ത്തു​ക്കു​ടി ചി​ന്ന​യം​കോ​ട് സ്വ​ദേ​ശി മു​നി​സ്വാ​മി പ​ട​യ​പ്പ​യെ​യാ​ണ് വി​ഴി​ഞ്ഞം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ത​മി​ഴ്നാ​ട് ദ​സ​വി​ള​യി​ൽ നി​ന്നും പ​ൾ​സ​ർ ബൈ​ക്ക് മോ​ഷ്ടി​ച്ച് ക​ന്പി​പ്പാ​ര​യു​മാ​യി തെ​ന്നൂ​ർ​ക്കോ​ണം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ജ്വ​ല​റി​യി​ൽ മോ​ഷ​ണം ന​ട​ത്തു​വാ​ൻ വ​ന്ന​വ​ഴി​ക്കാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​യാ​ൾ കോ​ട്ട​പ്പു​റം ഫി​ഷ് ലാ​ന്‍റി​നു സ​മീ​പ​മു​ള്ള വീ​ട് കു​ത്തി​പ്പൊ​ളി​ച്ച് 75,000 രൂ​പ​യും മൊ​ബൈ​ൽ ഫോ​ണും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മോ​ഷ​ണം ചെ​യ്തു കി​ട്ടു​ന്ന തു​ക നാ​ഗ​ർ​കോ​വി​ൽ, തേ​നി എ​ന്നി​വി​ട​ങ്ങ​ളി​ൽ പോ​യി ക​ഞ്ചാ​വ് വാ​ങ്ങി വി​ഴി​ഞ്ഞം, കോ​വ​ളം, പൂ​വാ​ർ തു​ട​ങ്ങി​യ ക​ട​ലോ​ര മേ​ഖ​ല​ക​ളി​ൽ ചെ​റി​യ പാ​യ്ക്ക​റ്റു​ക​ളി​ലാ​യി വി​ല്പ​ന ന​ട​ത്തു​ക​യാ​ണ് പ​തി​വ്. ഫോ​ർ​ട്ട് പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്കു ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്എ​ച്ച്ഒ എ​സ്.​ബി. പ്ര​വീ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ സ​ജി, ​എ​സ്ഐര​ഞ്ജി​ത്ത്, എ​എ​സ് ഐ മോ​ഹ​ന​ൻ, അ​ജി​കു​മാ​ർ, ജോ​സ്, കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രാണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.