ക​ഴ​ക്കൂ​ട്ടം സ​ബ് ആ​ർ​ടി​ ഓ​ഫീ​സി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ട് മാ​റ്റി
Monday, July 15, 2019 1:45 AM IST
ക​ഴ​ക്കൂ​ട്ടം : ക​ഴ​ക്കൂ​ട്ടം സ​ബ് ആ​ർ​ടി​ഓ​ഫീ​സി​ലെ ഡ്രൈ​വിം​ഗ് ടെ​സ്റ്റ് ഗ്രൗ​ണ്ട് ഇ​ന്നു മു​ത​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ സ്ഥ​ല​ത്തേ​യ്ക്ക് മാ​റ്റും. നി​ല​വി​ൽ ക​ഴ​ക്കൂ​ട്ട​ത്തെ സ്വാ​തി ന​ഗ​റി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​യി​രു​ന്നു ടെ​സ്റ്റ് ന​ട​ത്തി​യി​രു​ന്ന​ത്.
ഗ്രൗ​ണ്ട് മാ​റ്റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തു​ള്ള സ്ഥ​ല​ത്ത് ഡെ​പ്യൂ​ട്ടി ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ട്ര​യ​ൽ റ​ൺ ന​ട​ത്തി​യി​രു​ന്നു. ഭൂ​മി ടെ​സ്റ്റി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്ന് ട്രാ​ൻ​സ്പോ​ർ​ട്ട് ക​മ്മീ​ഷ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.
ക​ഴ​ക്കൂ​ട്ടം ആ​ർ​ടി ഓ​ഫീ​സി​ന് ടെ​സ്റ്റ് ന​ട​ത്താ​ൻ തി​രു​വ​ന​ന്ത​പു​രം ആ​ർ​ടി​ഒ​യു​ടെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​രം ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്ത​ുള്ള സ​ർ​ക്കാ​രി​ന്‍റെ 28 സെ​ന്‍റ് സ്ഥ​ലം ജി​ല്ലാ ക​ള​ക്ട​ർ 2013ൽ ​മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന് വി​ട്ടു​കൊ​ടു​ത്തി​രു​ന്നു. സ്വ​ന്ത​മാ​യി സ്ഥ​ല​മു​ണ്ടാ​യി​ട്ടും സ്വ​കാ​ര്യ ഭൂ​മി​യി​ൽ ടെ​സ്റ്റ് ന​ട​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്ന​ട​പ​ടി .