കി​ണ​റ്റി​ലി​റ​ങ്ങി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി
Thursday, July 18, 2019 12:32 AM IST
വി​ഴി​ഞ്ഞം: വീ​ട്ട​മ്മ​യോ​ടു​ള്ള പി​ണ​ക്കം തീ​ർ​ക്കാ​ൻ രാ​ത്രി​യി​ൽ യു​വ​തി​യു​ടെ വീ​ടി​ന് മു​ന്നി​ലെ കി​ണ​റ്റി​ലി​റ​ങ്ങി യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി .
ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി​യ യുവാവ് ഫ​യ​ർ​ഫോ​ഴ് സിനെയും നാ​ട്ടു​കാ​രെ​യും വ​ട്ടം ക​റ​ക്കി​യ​ത് മൂ​ന്ന് മ​ണി​ക്കൂ​ർ.
ത​ല സ്വ​ന്ത​മാ​യി കി​ണ​റി​ന്‍റെ ചു​വ​രി​ലി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച് അ​വ​ശ​നാ​യ യു​വാ​വി​നെ വി​ഴി​ഞ്ഞ​ത്തു നി​ന്നു​ള്ള ഫ​യ​ർ​മാ​ൻ മോ​ഹ​ന​ൻ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.​വി​ഴി​ഞ്ഞം തൊ​ഴി​ച്ച​ൽ​ക​രി​ക്ക​ക​ത്ത് മേ​ലെ വീ​ട്ടി​ൽ നി​ശാ​ന്ത് (29) ആ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ അ​ധി​കൃ​ത​രെ മ​ണി​ക്കൂ​റു​ക​ളോ​ളം​വെ​ള്ളം കു​ടി​പ്പി​ച്ച​ത്.
60 അ​ടി​യോ​ളം താ​ഴ്ച​യും പ​തി​ന​ഞ്ച​ടി​യോ​ളം വെ​ള്ള​വു​മു​ള്ള കി​ണ​റ്റി​ൽ നി​ന്ന് യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ച് ക​ര​യി​യി​ൽ ക​യ​റ്റാ​ൻ നാ​ട്ടു​കാ​ർ പ​ല ശ്ര​മ​വും ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.
ഒ​ടു​വി​ൽ വി​ഴി​ഞ്ഞം ഫ​യ​ർ​സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​മ​മൂ​ർ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ​മാ​ൻ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, വൈ​. ജ​യ​ന്ദ്ര​ൻ ,സ​ജി​ൻ ജോ​സ്, പ്ര​ശാ​ന്ത് ,ര​തീ​ഷ്, ഹോം ​ഗാ​ർ​ഡ്മാ​രാ​യ ഗി​രീ​ശ​ൻ, സ​ജി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ​സം​ഘം സ്ഥ​ല​ത്തെ​ത്തി.​
യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ ഫ​യ​ർ​മാ​ൻ മോ​ഹ​ന​ൻ കി​ണ​റി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ ഇ​യാ​ൾ വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി.
പൈ​പ്പി​ൻ കു​ഴ​ലി​ൽ പി​ടി​ച്ച് വേ​ഗ​ത്തി​ലി​റ​ങ്ങി​യ ഫ​യ​ർ​മാ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹാ​യ​ത്താ​ൽ വ​ല​യി​ൽ കു​രു​ക്കി​സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.
ത​ല​യി​ൽ പ​രി​ക്കേ​റ്റ നി​ശാ​ന്തി​നെ ബ​ന്ധു​ക്ക​ൾ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.