ക​രു​വാ​ര​കു​ണ്ടി​ൽ നി​യ​ന്ത്ര​ണം ശ​ക്ത​മാ​ക്കും
Friday, April 23, 2021 12:35 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് സാ​മൂ​ഹി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന മെ​ഗാ ആ​ന്‍റി​ജ​ൻ ടെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത 148 പേ​രി​ൽ 55 പേ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
37 ശ​ത​മാ​ന​മാ​ണ് രോ​ഗ​വ്യാ​പ​ന നി​ര​ക്ക്. സ്ഥി​തി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചു.
ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തേ തു​ട​ർ​ന്ന് ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ക​ട​ക​ളും ക​വ​ല​ക​ളും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പ​രി​ശോ​ധ​ന ഉൗ​ർ​ജി​ത​മാ​ക്കും.
വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ​യും നേ​തൃത്വ​ത്തി​ലാ​കും പ​രി​ശോ​ധ​ന.
ഇ​തി​നു പു​റ​മെ രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ പു​ന്ന​ക്കാ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്രം ഒ​രു​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധി​കാ​രി​ക​ളോ​ട് അ​നു​മ​തി തേ​ടി​യ​താ​യും ഭ​ര​ണ സ​മി​തി അ​റി​യി​ച്ചു.
വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്.​പൊ​ന്ന​മ്മ, വൈ​സ് പ്ര​സി​ഡ​ന്‍​റ് മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ഷീ​ന ജി​ൽ​സ്, അം​ഗ​ങ്ങ​ളാ​യ വി.​സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി.​സി​ദീ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.