ച​ണ്ഡാ​ല​ഭി​ക്ഷു​കി​യു​ടെ 100 വ​ർ​ഷ​ങ്ങ​ൾ: ഏ​ക​ദി​ന​ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Thursday, August 11, 2022 11:50 PM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം ഫാ​ത്തി​മ ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് കോ​ള​ജ് മ​ല​യാ​ള വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ‘ച​ണ്ഡാ​ല ഭി​ക്ഷു​കി​യു​ടെ നൂ​റ് വ​ർ​ഷ​ങ്ങ​ൾ’ ഏക​ദി​ന സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.​കോ​ളേ​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​അ​ജീ​ഷ് ടി.​കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി കെ.​വി.​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ഭാ​ഷ​ക​നാ​യ മ​ധു ജോ​സ​ഫ് വ​ട്ട​ക്കു​ടി​യി​ൽ കാ​ലാ​തി​വ​ർ​ത്തി​യാ​യ ച​ണ്ഡാ​ല​ഭി​ക്ഷു​കി എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ അ​വ​ത​രി​പ്പി​ച്ചു.

ജാ​തി മ​ത ശ​ക്തി​ക​ൾ ഭി​ന്ന​ത​യു​ടെ വി​ത്ത് വി​ത​ച്ച് ക​ലാ​പ​ങ്ങ​ൾ​ക്ക് കോ​പ്പു​കൂ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന വ​ർ​ത്ത​മാ​ന കാ​ല​ത്ത്, ഒ​രു നൂ​റ്റാ​ണ്ട് മു​ൻ​പ് മ​ഹാ​ക​വി കു​മാ​ര​നാ​ശാ​ൻ ര​ചി​ച്ച ച​ണ്ഡാ​ല ഭി​ക്ഷു​കി എ​ന്ന ഖ​ണ്ഡ കാ​വ്യം ഏ​റെ പ്ര​സ​ക്ത​മാ​വു​ക​യാ​ണ്. മാ​ന​വി​ക മൂ​ല്യ​ങ്ങ​ളെ സ​മൂ​ഹ നന്മക്കാ​യ് ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ഈ ​ന​വോ​ത്ഥാ​ന​കാ​വ്യം കാ​ലാ​തി​വ​ർ​ത്തി​യാ​യി തു​ട​രു​ക ത​ന്നെ ചെ​യ്യും. ജാ​തി മ​ത​ങ്ങ​ൾ വി​വേ​ച​ന​ത്തി​ന്‍റെ പു​തി​യ രൂ​പ​ങ്ങ​ൾ ആ​ർ​ജി​ക്കു​ന്പോ​ൾ സ​മൂ​ഹം ഏ​റെ ക​രു​ത​ലോ​ടെ വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ടെ​ന്നും സെ​മി​നാ​ർ വി​ല​യി​രു​ത്തി.

കോ​ള​ജ് ബ​ർ​സാ​ർ ഫാ.​ഗീ​വ​ർ​ഗീ​സ് മ​ഠ​ത്തി​ൽ അ​നു​ഗ്ര​ഹ​ഭാ​ഷ​ണം ന​ട​ത്തി. സ്റ്റാ​ഫ് സെ​ക്ര​ട്ട​റി അ​ക്ഷ​യ കൃ​ഷ്ണ, ബി​ടി​ടി​എം അ​ധ്യാ​പ​ക​ൻ ഫി​ലി​പ്പ് നൈ​നാ​ൻ, മ​ല​യാ​ള വി​ഭാ​ഗം അ​ധ്യാ​പ​ക​രാ​യ ടി.​കെ.​സ​തീ​ശ​ൻ, സി​സ്റ്റ​ർ ക്രി​സ്റ്റീ​ന, എം.​ശ്രീ​ല​ത തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വി​ദ്യാ​ർ​ത്ഥി​ക​ളാ​യ മു​ഹ​മ്മ​ദ് മി​ഥി​ലാ​ജ്, ആ​സി​ഫ, വി. ​കീ​ർ​ത്ത​ന തു​ട​ങ്ങി​യ​വ​ർ കു​മാ​ര​നാ​ശാ​ന്‍റെ ച​ണ്ഡാ​ല​ഭി​ക്ഷു​കി ക​വി​താ​ലാ​പ​ന​വും ക​വി​താ​സ്വാ​ദ​ന​വും ന​ട​ത്തി.