എ​ട​ക്ക​ര: മൂ​ത്തേ​ടം ചീ​നി​ക്കു​ന്നി​ല്‍ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടു​മ​ണി​യോ​ടെ ക​ള​ത്തി​ങ്ങ​ല്‍​തൊ​ടി​ക മു​സ്ത​ഫ പാ​ട്ട​കൃ​ഷി ചെ​യ്യു​ന്ന വെ​ള്ള​മു​ണ്ട ഹു​സൈ​ന്‍, മു​ണ്ട​മ്പ്ര ബീ​രാ​ന്‍ എ​ന്നി​വ​രു​ടെ കൃ​ഷി​യാ​ണ് ആ​ന​യി​റ​ങ്ങി ന​ശി​പ്പി​ച്ച​ത്.

വ​നാ​തി​ര്‍​ത്തി​യി​ല്‍ ക​രി​ങ്ക​ല്ല് കൊ​ണ്ടുപ​ണി​ത സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ത​ക​ര്‍​ന്ന ഭാ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് കാ​ട്ടാ​ന​ക​ള്‍ കൃ​ഷി​യി​ട​ത്തി​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ത്തു​ന്ന​ത്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ കാ​ട്ടാ​ന ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ന്‍ മ​തി​ല്‍ പു​ന​ര്‍​നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.