റോ​ഡ് ഷോ ​ന​ട​ത്തി
Monday, April 22, 2019 12:14 AM IST
ക​രു​വാ​ര​ക്കു​ണ്ട്: രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം യു​ഡി​എ​ഫ് തു​വ്വൂ​ർ പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി റോ​ഡ് ഷോ ​ന​ട​ത്തി. കു​ണ്ട്‌ലാം പാ​ട​ത്ത് നി​ന്ന് ആ​രം​ഭി​ച്ച റോ​ഡ് ഷോ ​തു​വ്വൂ​ർ ടൗ​ണി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന യോ​ഗം ക​ർ​ണാ​ട​ക എം​എ​ൽ​എ എ​ൻ.​എ.​ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​ഫി​റോ​സ്, കെ​പി​സി​സി അം​ഗം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് യു​ഡി​വൈ​എ​ഫ് തു​വ്വു​ർ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി റോ​ഡ് ഷോ ​ന​ട​ത്തി​യ​ത്. കു​ണ്ട്ലാം പാ​ട​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ മു​സ്ലിം ലീ​ഗ് വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​ള​ത്തി​ൽ കു​ഞ്ഞാ​പ്പു ഹാ​ജി നി​ർ​വ​ഹി​ച്ചു. തു​ട​ർ​ന്ന് നി​ര​വ​ധി ബൈ​ക്കു​ക​ളു​ടെ​യും ശി​ങ്കാ​രി​മേ​ള​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യോ​ടെ തു​വ്വൂ​ർ ടൗ​ണി​ൽ സ​മാ​പി​ച്ചു. എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ജാ​ഥാ ക്യാ​പ്റ്റ​ൻ​മാ​രാ​യ പി.​കെ.​ഫി​റോ​സ്, ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, എം.​കെ.​മു​സ്ത​ഫ അ​ബ്ദു​ൾ ല​ത്തീ​ഫ്, ഹാ​രി​സ് ബാ​ബു നീ​ലാ​ഞ്ചേ​രി, എ.​പി.​അ​സ്ക്ക​ർ, എം.​ല​ത്തീ​ഫ്, അ​നീ​ർ ഇ​ല്ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കോ​ട്ട​ക്ക​ൽ: കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച പി.​വി.​അ​ൻ​വ​റി​ന്‍റെ റോ​ഡ്ഷോ തി​രൂ​ർ പു​ല്ലൂ​രി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തൊ​ടെ അ​വ​സാ​നി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​രാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും അ​ല​ങ്ക​രി​ച്ച മ​റ്റു​വാ​ഹ​ന​ങ്ങ​ളു​മാ​യി നാ​ടും ന​ഗ​ര​വും ക​യ്യ​ട​ക്കി​യ​ത്. ഉ​ട​ലാ​കെ ചെ​ഞ്ചാ​യ​മി​ട്ടും ച​ന്ത​മ​ണി​ഞ്ഞും താ​ളം​പി​ടി​ച്ചും ചു​വ​ടു​വ​ച്ച ആ​ര​വ​ക്കൂ​ട്ട​ങ്ങ​ൾ കൊ​ട്ടി​ക്ക​ലാ​ശം ന​ട​ത്തി.