അം​ബേ​ദ്ക​ർ ശ്രേ​ഷ്ഠ​താ​പു​ര​സ്കാ​രം സമ്മനിച്ചു
Tuesday, May 21, 2019 12:32 AM IST
നി​ല​ന്പൂ​ർ: പ്രാ​ക്ത​ന ഗോ​ത്ര​വ​ർ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ച്ചു പ​ഠി​ക്കു​ന്ന നി​ല​ന്പൂ​രി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി മെ​മ്മോ​റി​യ​ൽ മോ​ഡ​ൽ റ​സി​ഡ​ൻ​ഷൽ സ്കൂ​ളി​ലെ പ്ര​ഥ​മാ​ധ്യാ​പി​ക ആ​ർ.​സൗ​ദാ​മി​നി​ക്ക് അം​ബേ​ദ്ക​ർ ശ്രേ​ഷ്ഠ​താ പു​ര​സ്കാ​രം ല​ഭി​ച്ചു. വി​ദ്യാ​ല​യ​ത്തി​ലെ വി​ശി​ഷ്ട സേ​വ​ന​ത്തി​നാ​ണ് അ​വാ​ർ​ഡ്. ജ​സ്റ്റി​സ് ക​മാ​ൽ പാ​ഷ​ പുരസ്കാരം സമാനിച്ചു. തു​ട​ർ​ച്ച​യാ​യി ഏ​ഴാം ത​വ​ണ​യാ​ണ് പ​ത്താം ക്ലാ​സി​ൽ 100 ശ​ത​മാ​നം വി​ജ​യം നേ​ടു​ന്ന​ത്.കൈ​റ്റും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ചേ​ർ​ന്ന് ന​ട​ത്തി​യ ഹ​രി​ത​വി​ദ്യാ​ല​യം റി​യാ​ലി​റ്റി ഷോ​യി​ലേ​ക്ക് സം​സ്ഥാ​ന​ത്ത് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 100 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഈ ​സ്കൂ​ൾ.
ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും സം​സ്ഥാ​ന ക​ളി​ക്ക​ളം കാ​യി​ക മേ​ള​യി​ൽ ഓ​വ​റോ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി​യി​രു​ന്നു. മ​ല​പ്പു​റം എം​എ​സ്പി​യി​ലെ റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ൽ എ​സ്പി​സി​യൂ​ണി​റ്റി​ന് ഒ​ന്നാം സ്ഥാ​നം, 85 കു​ട്ടി​ക​ൾ​ക്ക് എ​ൻ​എം​എം​എ​സ്, മി​ല്ല​യി​ലെ മി​ക​ച്ച എ​സ്പി​സി യൂ​ണി​റ്റ്, മൂ​ന്ന് ത​വ​ണ മി​ക​ച്ച എ​സ്.​പി.​സി. പ്ലാ​റ്റൂ​ണ്‍ ക​മാ​ൻ​ഡ​ന്‍റ് ഈ ​വി​ദ്യാ​ല​യ​ത്തി​ൽ നി​ന്ന്, ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണം-​പ്ര​സം​ഗ​മ​ത്സ​രം ജി​ല്ല​യി​ൽ ഒ​ന്നും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി നേ​ട്ട​ങ്ങ​ളാ​ണ് സ്കൂ​ളി​ന് എ​ടു​ത്തു പ​റ​യാ​നു​ള്ള​ത്.