അ​നു​മോ​ദ​ിച്ചു
Wednesday, May 22, 2019 12:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ ആ​ദി​വാ​സി​കു​ട്ടി​ക​ളു​ടെ പു​ന​ര​ധി​വാ​സ കേ​ന്ദ്ര​മാ​യ സാ​യി സ്നേ​ഹ​തീ​ര​ത്തെ അ​ന്തേ​വാ​സി​ക​ളി​ൽ ഈ​വ​ർ​ഷ​ത്തെ എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച കു​ട്ടി​ക​ളെ ചെ​റു​കാ​ട് സ്മാ​ര​ക ട്ര​സ്റ്റ് അ​നു​മോ​ദി​ച്ചു.​
പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് വി​ജ​യം ക​ര​സ്ഥ​മാ​ക്കി പെ​രി​ന്ത​ൽ​മ​ണ്ണ​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യ ഒ​ൻ​പ​തു ആ​ദി​വാ​സി​കു​ട്ടി​ക​ൾ​ക്കു​ള്ള ചെ​റു​കാ​ട് സ്മാ​ര​ക ട്ര​സ്റ്റി​ന്‍റെ ഉ​പ​ഹാ​രം കി​ഴാ​റ്റൂ​ർ അ​നി​യ​നും കെ.​മൊ​യ്തു​ട്ടി​യും സ​മ്മാ​നി​ച്ചു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​ശ​ശി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വേ​ണു പാ​ലൂ​ർ സ്വാ​ഗ​ത​ം ആശം​സി​ച്ചു. കെ.​ആ​ർ.​ര​വി, സി.​വി.​സ​ദാ​ശി​വ​ൻ, സി.​വാ​സു​ദേ​വ​ൻ, എ​ൻ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എം.​കെ.​ശ്രീ​ധ​ര​ൻ, ഡോ.​കൃ​ഷ്ണ​ദാ​സ്, കു​റ്റീ​രി മാ​നു​പ്പ, ആ​ൽ​പ്പാ​റ ബേ​ബി ഗി​രി​ജ, എം.​എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ബാ​ബു മാ​ന്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ്നേ​ഹ​തീ​രം സെ​ക്ര​ട്ട​റി കെ.​ടി.​വി​ജ​യ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.