‘കാ​രു​ണ്യ യാ​ത്ര​’: തു​ക കൈ​മാ​റി
Sunday, May 26, 2019 11:56 PM IST
കോ​ട്ട​ക്ക​ൽ: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന സി.​എ​ച്ച് സെ​ന്‍റ​റി​ലേ​ക്കു സി.​എ​ച്ച് സെ​ന്‍റ​ർ ദി​ന​മാ​യ മെ​യ് 17ന് ​കോ​ട്ട​ക്ക​ലി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ന​ട​ത്തി​യ കാ​രു​ണ്യ​യാ​ത്ര​യി​ൽ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി. സ്വ​ത​ന്ത്ര ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ (എ​സ്ടി​യു) പ്ര​വ​ർ​ത്ത​ക​രാ​ണ് തു​ക സ​മാ​ഹ​രി​ച്ച​ത്. 112680 രൂ​പ അ​ന്നേ ദി​വ​സം ഓ​ടി​യ 250 ഓ​ട്ടോ​റി​ക്ഷ​യി​ലെ ക​ള​ക്ഷ​ൻ സി.​എ​ച്ച് സെ​ന്‍റ​റി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. തു​ക കോ​ട്ട​ക്ക​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ കെ.​കെ നാ​സ​ർ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് കൈ​മാ​റി. ച​ട​ങ്ങി​ൽ പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി, ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ, യു.​എ ല​ത്തീ​ഫ്, കെ.​കെ നാ​സ​ർ, ജു​നൈ​ദ് പ​ര​വ​ക്ക​ൽ, എം.​കെ മൊ​യ്തീ​ൻ​കു​ട്ടി, വി.​കെ അ​ബ്ദു, വി.​കെ ബാ​പ്പു​ട്ടി, എം.​സി ബാ​പ്പു​ട്ടി, നൗ​ഷാ​ദ്, ടി.​ടി.​മൊ​യ്തീ​ൻ​കു​ട്ടി, റ​ഷീ​ദ്, അ​ല​വി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.