വ​ലി​യ​തോ​ടി​ന്‍റെ ശു​ചീ​ക​ര​ണം തു​ട​ങ്ങി
Sunday, May 26, 2019 11:56 PM IST
നി​ല​ന്പൂ​ർ: മ​ഴ​ക്കാ​ല​പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വ​ലി​യ​തോ​ടി​ന്‍റെ ശു​ചീ​ക​ര​ണ പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മാ​യി. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളോ​ടൊ​പ്പം വി​വി​ധ സ​ന്ന​ദ്ധ സേ​വ​ന​പ്ര​വ​ർ​ത്ത​ക​രും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും ന​ഗ​ര​സ​ഭ​യി​ലെ ജീ​വ​ന​ക്കാ​രും ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ്ര​വൃ​ത്തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. നി​ല​ന്പൂ​ർ മു​തീ​രി നി​ന്ന് മാ​ന​വേ​ദ​ൻ സ്കൂ​ളി​ന് സ​മീ​പം ചാ​ലി​യാ​ർ പു​ഴ​യി​ൽ വ​ന്നു ചേ​രു​ന്ന തോ​ടി​ന് ഏ​ക​ദേ​ശം ര​ണ്ടു കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ണ്ട്. നി​ല​വി​ൽ മ​ണ്ണും ചെ​ളി​യും കാ​ടും പി​ടി​ച്ച് വെ​ള്ള​മൊ​ഴു​ക്ക് നി​ല​ച്ച മ​ട്ടി​ലാ​ണ് തോ​ടു​ള്ള​ത്. മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ തോ​ട്ടി​ലൂ​ടെ വെ​ള്ളം ഒ​ഴു​കാ​നാ​കാ​തെ ക​ര​ക​വി​ഞ്ഞു​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ളും കു​റ​വ​ല്ല. കൂ​ടാ​തെ ഇ​ത്ത​ര​ത്തി​ലു​ള്ള തോ​ടു​ക​ൾ വൃ​ത്തി​യാ​ക്കി സ്വാ​ഭാ​വി​ക നീ​രൊ​ഴു​ക്കു​ണ്ടാ​ക്ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശ​വും വി​ല​വി​ലു​ണ്ട്. ഇ​ക്കാ​ര്യം ജി​ല്ലാ ക​ള​ക്ട​റും എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ​യും ഓ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് നി​ല​ന്പൂ​ർ ച​ന്ത​ക്കു​ന്ന് തോ​ടി​ന് സ​മീ​പം പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​ഹം​സ, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ പാ​ലോ​ളി മെ​ഹ​ബൂ​ബ്, ഷേ​ർ​ളി മോ​ൾ, മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ൽ, അ​ടു​ക്ക​ത്ത് ഇ​സ്ഹാ​ഖ്, മും​താ​സ് ബാ​ബു, പി.​എം.​ബ​ഷീ​ർ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, ത​ട്ടാ​ര​ശ്ശേ​രി സു​ബൈ​ദ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പി.​മു​കു​ന്ദ​ൻ, മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​ർ പി.​മു​ഹ​മ്മ​ദ​ലി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കു​ക.