കെ​യ​ർ ഹോം ​പ​ദ്ധ​തി: 81 വീ​ടു​ക​ൾ കൈ​മാ​റി
Wednesday, June 26, 2019 12:10 AM IST
മ​ല​പ്പു​റം: പ്ര​ള​യ​ദു​ര​ന്ത​ത്തി​ൽ പൂ​ർ​ണ​മാ​യും വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു സ​ഹ​ക​ര​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന കെ​യ​ർ ഹോം ​പ​ദ്ധ​തി പ്ര​കാ​രം ജി​ല്ല​യി​ൽ ഇ​തു​വ​രെ 81 വീ​ടു​ക​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി കു​ടും​ബ​ങ്ങ​ൾ​ക്കു കൈ​മാ​റി.
ആ​ദ്യ ഘ​ട്ട​ത്തി​ൽ 90 കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ജി​ല്ല​യി​ൽ വീ​ട് നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്. ബാ​ക്കി​യു​ള്ള ഒ​ന്പ​തു വീ​ടു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. നി​ല​ന്പൂ​ർ 25, പൊ​ന്നാ​നി 17, ഏ​റ​നാ​ട് എ​ട്ട്്, പെ​രി​ന്ത​ൽ​മ​ണ്ണ ഒ​ന്പ​ത്, തി​രൂ​ർ 18, തി​രൂ​ര​ങ്ങാ​ടി ഒ​ന്പ​ത്, കൊ​ണ്ടോ​ട്ടി നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് ഓ​രോ താ​ലൂ​ക്കി​ലും നി​ർ​മി​ക്കു​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം. അ​ഞ്ചു ല​ക്ഷം രൂ​പയാണ് ഓ​രോ വീ​ടി​നും സ​ർ​ക്കാ​ർ ചെ​ല​വ​ഴി​ച്ച​ത്. വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന സ്ഥ​ല​ത്തെ പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ൾ അ​ല്ലെ​ങ്കി​ൽ മ​റ്റു സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ൾ​ക്കാ​യി​രു​ന്നു നി​ർ​മാ​ണ ചു​മ​ത​ല.
അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം തു​ക ചെ​ല​വാ​യ സ്ഥ​ല​ങ്ങ​ളി​ൽ അ​ധി​ക തു​ക സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളാ​ണ് വ​ഹി​ച്ച​ത്. പ്ര​ദേ​ശ​ത്തെ സാ​ഹ​ച​ര്യം, ഭൂ​മി​യു​ടെ ഘ​ട​ന, ഭൂ​മി​യു​ടെ ല​ഭ്യ​ത, ഗു​ണ​ഭോ​ക്താ​വി​ന്‍റെ താ​ത്​പ​ര്യ​ം സാ​ന്പ​ത്തി​ക സ്ഥി​തി​ എ​ന്നി​വ​യ്ക്ക് അ​നു​സ​രി​ച്ചാ​ണ് വീ​ടി​ന്‍റെ പ്ലാ​നും എ​സ്റ്റി​മേ​റ്റും ത​യാ​റാ​ക്കി​യ​ത്. ഇ​തി​നാ​യി എ​ൻ​ജി​നിയ​റിം​ഗ് വി​ദ​ഗ്ധ​ർ, എ​ൻ​ജി​നിയ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കി. വീ​ട് വ​ച്ച് ന​ൽ​കു​ക എ​ന്ന​തോ​ടൊ​പ്പം കു​ടും​ബ​ങ്ങ​ളു​ടെ സാ​മൂ​ഹ്യ പു​ന​ര​ധി​വാ​സ​ത്തി​നു കൈ​ത്താ​ങ്ങാ​യി ഒ​രു നി​ശ്ചി​ത കാ​ല​യ​ള​വി​ൽ പ്ര​വ​ർ​ത്തി​ക്കാ​നും കെ​യ​ർ ഹോം ​പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.
ഫെ​ബ്രു​വ​രി 26നാണ് ആ​ദ്യ മൂ​ന്നു വീ​ടു​ക​ൾ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​ട​മ​സ്ഥ​ർ​ക്ക് കൈ​മാ​റിയത്. കെ​യ​ർ ഹോം ​പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം ജി​ല്ല​യി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കും. വീ​ടും ഭൂ​മി​യും ഇ​ല്ലാ​ത്ത 150 കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ഫ്ലാ​റ്റ് സ​മു​ച്ച​യം നി​ർ​മി​ക്കാ​നാ​ണ് സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഇ​തി​നാ​യി പൊ​ന്നാ​നി​ക്ക​ടു​ത്ത ഈ​ഴ​വ​തു​രു​ത്തി വി​ല്ലേ​ജി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 1.5 ഏ​ക്ക​ർ സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.