നി​ല​ന്പൂ​രി​ലെ പാ​ൽ ശീ​തീ​ക​ര​ണ പ്ലാ​ന്‍റ് ഓ​ർ​മ​യാ​യി
Thursday, July 18, 2019 12:16 AM IST
നി​ല​ന്പൂ​ർ: കു​ടി​യേ​റ്റ​മ​ല​യോ​ര മേ​ഖ​ല​യി​ലെ ജീ​വി​ത​ത്തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​യി​രു​ന്ന പാ​ൽ ശീ​തി​ക​ര​ണ പ്ലാ​ന്‍റ് ഓ​ർ​മ​യാ​യി. 1968 ഏ​പ്രി​ൽ 27ന് കൃ​ഷി മ​ന്ത്രി എം.​എ​ൻ.​ഗോ​വി​ന്ദ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച പാ​ൽ​ശീ​തീ​ക​ര​ണ പ്ലാ​ന്‍റ് പ​ത്താം തീ​യ​തി പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​. മി​ൽ​മ​യി​ലു​ണ്ടാ​യ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പാ​ൽ സം​ഭ​ര​ണ​വും ശീ​തീ​ക​ര​ണ​വും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​ക്കു​ന്ന​തി​ന് നി​ല​ന്പൂ​രി​ലെ പ്ലാ​ന്‍റ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത്.
പ​ക​രം പ്രാ​ദേ​ശി​ക​മാ​യി പ​ത്തു ചെ​റു​കി​ട പ്ലാ​ന്‍റു​ക​ളാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 1960ലാ​ണ് നി​ല​ന്പൂ​രി​ൽ പാ​ൽ സൊ​സൈ​റ്റി തു​ട​ങ്ങു​ന്ന​ത്. പി​ന്നീ​ട് ഇ​ത് താ​ലൂ​ക്ക് സൊ​സൈ​റ്റി​യാ​യും ജി​ല്ലാ പാ​ൽ വി​ത​ര​ണ കേ​ന്ദ്ര​മാ​യും ഇ​ത് മാ​റു​ക​യാ​യി​രു​ന്നു.
നേ​ര​ത്തെ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ശേ​ഖ​രി​ച്ചി​രു​ന്ന പാ​ൽ മ​ണി​ക്കൂ​റു​ക​ൾ​ക്ക് ശേ​ഷ​മാ​ണ് നി​ല​ന്പൂ​ർ പ്ലാ​ന്‍റി​ൽ കൊ​ണ്ടു​വ​ന്ന് ശീ​തീ​ക​രി​ച്ച് കു​ന്ന​മം​ഗ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി​രു​ന്ന​ത്. ഇ​ത്ര​യും നേ​രം പാ​ൽ പാ​ത്ര​ങ്ങ​ളി​ൽ ത​ന്നെ വെ​ക്കു​ന്ന​തി​നാ​ൽ മ​ണി​ക്കൂ​റു​ക​ൾ ക​ഴി​യു​ന്ന​തോ​ടെ അ​വ​യി​ലെ ബാ​ക്ടീ​രി​യ​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​കു​ക​യും മി​ക​ച്ച പാ​ൽ ഉ​ത്​പ​ന്ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്തി​രു​ന്നു. ഈ ​ന്യൂ​ന​ത പ​രി​ഹ​രി​ക്കാനാണ് വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പാ​ൽ ശേ​ഖ​രി​ച്ച്, അ​വി​ടെ വെ​ച്ച് ത​ന്നെ ശീ​തീ​ക​രി​ച്ച് ടാ​ങ്ക​റി​ലാ​ക്കി കോ​ഴി​ക്കോ​ട്ടെ​ത്തി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 34,000 ലി​റ്റ​ർ പാ​ൽ ആ​ണ് നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ വി​വി​ധ സൊ​സൈ​റ്റി​ക​ൾ വ​ഴി ശേ​ഖ​രി​ക്കു​ന്ന​ത്.നി​ല​ന്പൂ​രി​ലെ ശീ​തീ​ക​ര​ണ യൂ​ണി​റ്റ് നി​ർ​ത്തി​യ​പ്പോ​ൾ പ​ക​രം മേ​ഖ​ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ത്തോ​ളം ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​റു(​ബി​എം​സി)​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
പു​തി​യ യൂ​ണി​റ്റു​ക​ൾ വ​ന്ന​തോ​ടെ ക​റ​ക്കു​ന്ന പാ​ൽ ഉ​ട​ൻ ത​ന്നെ ശീ​തീ​ക​രി​ച്ച് കേ​ടു​കൂ​ടാ​തെ വ​ലി​യ പ്ലാ​ന്‍റു​ക​ളി​ലെ​ത്തി​ച്ച് കൂ​ടു​ത​ൽ മി​ക​ച്ച പാ​ൽ ഉ​ത്​പ​ന്ന​ങ്ങ​ളു​ണ്ടാ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല ഉ​ച്ച​ക​ഴി​ഞ്ഞ് താ​മ​സി​ച്ച് പാ​ൽ ക​റ​ക്കാ​നു​ള്ള സൗ​ക​ര്യം ക​ർ​ഷ​ക​ർ​ക്കു​മു​ണ്ടാ​വും. ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള പാ​ലി​നാ​ണ് കൊ​ഴു​പ്പ് കൂ​ടു​ത​ലു​ണ്ടാ​വു​ക. അ​തി​ന് വി​ല​യും കൂ​ടു​ത​ൽ ല​ഭി​ക്കും. ഓ​രോ യൂ​ണി​റ്റു​ക​ൾ​ക്കും 15 മു​ത​ൽ 25 ല​ക്ഷം രൂ​പ​വ​രെ​യാ​ണ് നി​ർ​മാ​ണ ചെല​വ്.
നാ​ഷ​ണ​ൽ ഡ​യ​റി പ്ലാ​നി(​എ​ൻ​ഡി​പി)​ൽ നി​ന്ന് യൂ​ണി​റ്റ് നി​ർ​മാ​ണ​ത്തി​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ​വും ല​ഭി​ക്കു​ന്നു​ണ്ട്. സൊ​സൈ​റ്റി​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ത​ന്നെ​യാ​ണ് ഓ​രോ യൂ​ണി​റ്റി​ന്‍റേയും ചു​മ​ത​ല. മേ​ൽ​നോ​ട്ട​ത്തി​ന് നി​ല​ന്പൂ​ർ പാ​ൽ സം​ഭ​ര​ണ ഓ​ഫീ​സി​ൽ നി​ന്നു​ള്ള​വ​രു​ണ്ടാ​വും. യൂ​ണി​റ്റു​ക​ൾ സ്വ​ന്തം സ്ഥ​ല​ത്ത് ത​ന്നെ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സൊ​സൈ​റ്റി​ക​ൾ​ക്ക് ശീ​തീ​ക​ര​ണ ചെല​വ് അ​നു​വ​ദി​ക്കും.