ഗാ​നോ​ത്സ​വം ര​ണ്ടാം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും നടത്തി
Monday, August 26, 2019 12:12 AM IST
ക​രു​വാ​ര​ക്കുണ്ട്: ഗാ​നോ​ത്സ​വം പ​ഠ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക​വും കു​ടും​ബ സം​ഗ​മ​വും ക​ലാ​വി​രു​ന്നും ന​ട​ന്നു. ക​രു​വാ​ര​ക്കുണ്ട് മ​ര​നാ​ട്ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​ മു​ൻ ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെയ്തു. വി​ജ​യ​ൻ ക​രു​വാ​ര​കു​ണ്ട്, ശ​ശി​ക​മാ​ർ, ടി.​കെ.​ശി​വ​ദാ​സ​ൻ, ഇ.​പി.​അ​ഭി​ലാ​ഷ്, റ​ഷീ​ദ് കു​ട്ട​ത്തി, മു​ഹ​മ്മ​ദാ​ലി, സൈ​നു​ദ്ദീ​ൻ, ഷൈ​ജു, അ​ഫ്സ​ൽ തു​വ്വൂ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. രോ​ഗി​ക​ൾ​ക്ക് ഗാ​നോ​ത്സ​വ​ത്തി​ലൂ​ടെ തു​ക സ​മാ​ഹ​രി​ച്ച് ന​ൽ​കി. പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി​യ​വ​ർ​ക്കും ക​ലാ സാ​ഹി​ത്യ സം​ഗീ​ത രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച​വ​ർ​ക്കു​മാ​യി അ​ൻ​പ​തോ​ളം ആ​ളു​ക​ൾ​ക്ക് മൊ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു.

തെ​രു​വുനാ​യ നാ​ലുപേ​രെ ആ​ക്ര​മി​ച്ചു

എ​ട​പ്പാ​ൾ: എ​ട​പ്പാ​ളി​ൽ കാ​ൽ​ന​ട​യാ​ത്രി​ക​രാ​യ നാ​ലുപേ​രെ തെ​രു​വുനാ​യ ആ​ക്ര​മി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ എ​ട​പ്പാ​ൾ ജ​യ​ന്തി കോ​ള​നി​യി​ലാ​ണ് തെ​രു​വുനാ​യ​യു​ടെ അ​ക്ര​മം ന​ട​ന്ന​ത്. എ​ട​പ്പാ​ൾ സ്വ​ദേ​ശി​ക​ളാ​യ അ​ശ്റ​ഫ്, കു​ഞ്ഞ​ൻ, യൂ​ന​സ്, മൊ​യ്തീ​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​ർ തി​രൂ​ർ താ​ലൂ​ക്ക് ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ തേ​ടി.