സാ​ധ​ന​ങ്ങ​ൾ ന​ൽ​കി
Tuesday, September 10, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള അ​യ​ണ്‍ ഫാ​ബ്രി​ക്കേ​ഷ​ൻ ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് യൂ​ണി​റ്റ് അ​സോ​സി​യേ​ഷ​ൻ വൈ​ല​ത്തൂ​ർ ബ്ലോ​ക്കും മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി ക​വ​ള​പ​റ​യി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ബെ​ഡ്, ഫാ​ൻ, തു​ണി​ത്ത​ര​ങ്ങ​ളും, 50000 രൂ​പ​യോ​ളം വി​ല​മ​തി​ക്കു​ന്ന സാ​ധാ​ന​ങ്ങ​ൾ ന​ൽ​കി. വി​വി​ധ ബ്ലോ​ക്കി​ൽ നി​ന്നാ​യി നൂ​റ്റി​ഇ​രു​പ​തോ​ളം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശുചീകരണം നടത്തിയിരുന്നു.
അം​ഗ​ങ്ങ​ൾ​ക്ക് ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് സെ​പ്റ്റം​ബ​ർ 17ന് ​ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന സാ​മ​ഗ്രി​ക​ൾ വി​ത​ര​ണം ചെ​യ്യു​ം.ദു​രി​താ​ശ്വാ​സ​സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സു​കു​മാ​ര​ൻ, എ.​പി.​ഉ​ണ്ണി, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഹ​നീ​ഫ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ വീ​രാ​ൻ​കു​ട്ടി, റ​ഷീ​ദ്, പ​ര​മി, നി​ഷാ​ന്ത്, ഹ​നീ​ഫ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.