വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Saturday, December 14, 2019 12:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കൊ​ട​ക്കാ​ട് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു കൊ​ട​ക്കാ​ട് നാ​ല​ക​ത്ത് റി​യാ​സ് (25), തൂ​ത​യി​ൽ ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു തൂ​ത തെ​ക്കും​മു​റി പി​ലാ​ക്ക​ൽ മു​സ്ത​ഫ (55), നി​ല​ന്പൂ​ർ വ​ട​പു​റ​ത്ത് ബൈ​ക്കു മ​റി​ഞ്ഞു എ​ട​വ​ണ്ണ തോ​ന്ന​ത്ത് വി​നോ​ദ് (37) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടാ​ന്പി ആ​മ​യൂ​രി​ൽ ബ​സും പി​ക്ക് അ​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു ആ​ല​ത്തൂ​ർ എ​ല​വ​ന്പാ​ടം ക​ള​പ്പു​ര​ക്ക​ൽ സു​രേ​ഷ് ബാ​ബു (47), മ​ണ്ണാ​ർ​ക്കാ​ട് നെ​ല്ലി​പ്പു​ഴ​യി​ൽ ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു തെ​ങ്ക​ര മു​തു​വ​ള്ളി രാ​കേ​ഷ് (27), കു​റ്റി​പ്പു​റ​ത്ത് ബൈ​ക്കു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു കു​ള​ക്കാ​ട് പേ​ര​ശ​ന്നൂ​ർ ക​ണി​യാ​ര​ത്തു ഫൈ​സ​ൽ (40), കാ​ട്ടു​കു​ള​ത്തു ബൈ​ക്ക് മ​റി​ഞ്ഞു കാ​ട്ടു​കു​ളം ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ൽ ഗി​രീ​ഷ് (38), പു​ഴ​ക്കാ​ട്ടി​രി​യി​ൽ വ​ച്ച് ബൈ​ക്കി​ടി​ച്ചു പു​ഴ​ക്കാ​ട്ടി​രി കൃ​ഷ്ണ നി​ല​യ​ത്തി​ൽ കു​ട്ട​ന്‍റെ ഭാ​ര്യ വി​ശാ​ലാ​ക്ഷി (67), അ​ങ്ങാ​ടി​പ്പു​റ​ത്തു വ​ച്ച് കാ​റി​ടി​ച്ചു അ​ങ്ങാ​ടി​പ്പു​റം വെ​ളു​ത്താ​ട്ടു​കു​ള​ങ്ങ​ര മോ​ഹ​ന്‍റെ മ​ക​ൾ മ​നീ​ഷ്മ (23) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.