സൗ​ജ​ന്യ​ഉ​ച്ച​ഭ​ക്ഷ​ണം വിതരണം ചെയ്തു
Monday, March 30, 2020 10:45 PM IST
എ​ട​ക്ക​ര: നി​റ​വ് സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ന​ൽ​കി വ​രു​ന്ന സൗ​ജ​ന്യ ഉ​ച്ച​ഭ​ക്ഷ​ണം കോ​വി​ഡ് 19 ഭാ​ഗ​മാ​യി തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ത​ര​ണം ആ​രം​ഭി​ച്ചു. ഫാ.​റോ​യി വ​ലി​യ പ​റ​ന്പി​ൽ, സാ​ബു പൊ​ൻ​മേ​ലി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക് ഡൗ​ണ്‍​പ്ര​ഖ്യ​പി​ച്ച ദി​വ​സം മു​ത​ൽ ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ അ​നു​മ​തി​യോ​ടു കൂ​ടി​യാ​ണ് ഭ​ക്ഷ​ണ പൊ​തി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.