നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, July 1, 2020 11:24 PM IST
ക​രു​വാ​ര​കു​ണ്ട്: കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി വി​ഹി​ത​ത്തി​ൽ നി​ന്ന് പ​ണം ചെ​ല​വ​ഴി​ച്ച് നി​ർ​മാണം പൂ​ർ​ത്തി​യാ​ക്കി​യ ക​രു​വാ​ര​കു​ണ്ട് സി​എ​ച്ച്സി​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്യൂ​രി​റ്റി ക്യാ​ബി​ൻ, ചു​റ്റു​മ​തി​ൽ, ക​വാ​ടം, ജ​ന​റേ​റ്റ​ർ തു​ട​ങ്ങി​യ​വ​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ന​ട​ന്ന​ത്.

കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഖാ​ലി​ദ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​റം​ല , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത​ംഗം സി.​സു​ബ്ര​ഹ്മ​ണ്യ​ൻ, എം.​അ​ല​വി, ഡോ.​മ​ഞ്ജു കെ.​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.