ഖത്തർ ജയിൽ മോചനം: "കാരുണ്യസെൽഫി' എടുത്ത് അമ്മമാർ
1422657
Wednesday, May 15, 2024 4:37 AM IST
കോഴിക്കോട്: ഖത്തർ ജയിലിൽ തടവിൽ കഴിയുന്ന 600 ഓളം വരുന്ന ഇന്ത്യക്കാരുടെ മോചനം ലക്ഷ്യമിട്ട് ഇന്ത്യൻ പ്രവാസി മൂവ്മെന്റിന്റെ നേതൃത്വത്തിൽ "കാരുണ്യസെൽഫി' സംഘടിപ്പിച്ചു.
എം.കെ. രാഘവൻ എംപി പരിപാടി ഉദ്ഘാടനം ചെയ്തു.
ജയിൽ മോചനത്തിന് ഖത്തർ ഭരണാധികാരി ഷെയ്ക് തമീം ബിൻ ഹമദ് അൽതാനിയ്ക്ക് കത്ത് നൽകാനും ഖത്തറിലെ ഇന്ത്യൻ എംബസിക്ക് നിർദേശം നൽകാനും തീരുമാനിച്ചതായി എംപി പറഞ്ഞു. ഇന്ത്യൻ പ്രവാസി മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ആർ.ജെ. സജിത്ത് അധ്യക്ഷത വഹിച്ചു.
ജയിലിൽ കഴിയുന്നവരുടെ അമ്മമാരും സഹോദരിമാരും കിഡ്സൺ കോർണറിൽ ഒരുക്കിയ പോയിന്റിൽ നിന്നും സെൽഫി എടുത്തു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി.എം. നിയാസ്, ടി.പി. ദാസൻ, റാഫി പി. ദേവസ്യ, കെ. അജിത തുടങ്ങിയവർ പങ്കെടുത്തു.