തൊ​ഴി​ല​വ​സ​ര​ങ്ങ​ളു​മാ​യി എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​ര്‍
Thursday, April 25, 2019 12:13 AM IST
കോ​ഴി​ക്കോ​ട് : സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ 27 ന് ​രാ​വി​ലെ 10.30 ന് ​ജി​ല്ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്ക് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.
സ​യ​ന്‍​സി​ലും ക​ണ​ക്കി​ലും ബി​രു​ദാ​ന​ന്ത​ര ബി​രു​ദം യോ​ഗ്യ​ത​യാ​യു​ള​ള ഫാ​ക്ക​ല്‍​റ്റി, ബി​രു​ദം അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​യു​ള​ള ടീ​ച്ച​ര്‍​മാ​ര്‍ , എം​ബി​എ യോ​ഗ്യ​ത​യാ​യു​ള​ള മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ , ബി.​ടെ​ക് (സി​വി​ല്‍ ) യോ​ഗ്യ​ത​യു​ള​ള പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ , ഐ​ടി​ഐ എസി ​മെ​ക്കാ​നി​ക് യോ​ഗ്യ​ത​യു​ള​ള ടെ​ക്‌​നീ​ഷന്‍ , പ്ല​സ് ടു ​യോ​ഗ്യ​ത​യു​ള​ള ഫൈ​നാ​ന്‍​ഷ്യ​ല്‍ അ​ഡൈ്വ​സ​ര്‍ , ഇ​ല​ക്‌ട്രിക്ക​ല്‍ ഡി​പ്ലോ​മ യോ​ഗ്യ​ത​യു​ള​ള ടെ​ക്‌​നി​ക്ക​ല്‍ സൂ​പ്പ​ര്‍​വൈ​സ​ര്‍ തു​ട​ങ്ങി വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്.
എം​പ്ലോ​യ്ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യും, അ​ല്ലാ​ത്ത​വ​ര്‍​ക്ക് 250 രൂ​പ ഒ​റ്റ​ത്ത​വ​ണ ഫീ​സ​ട​ച്ച് ഓ​ണ്‍​ലൈ​നാ​യി www.employabilitycentre.org എ​ന്ന വെ​ബ് സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തും അ​ഭി​മു​ഖ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം.
താ​ത്പ​ര്യ​മു​ള​ള ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍ ബ​യോ​ഡാ​റ്റ സ​ഹി​തം 27 ന് ​രാ​വി​ലെ 10.30ന് ​സെ​ന്‍റ​റി​ല്‍ ഹാ​ജ​രാ​ക​ണം. കു​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് : 0495 - 2370178.