ഡ്യൂട്ടി സർട്ടിഫിക്കറ്റ് ല​ഭി​ക്കാ​ത്തവര്‍​ക്ക് പോ​സ്റ്റ​ല്‍ വോ​ട്ടി​നു​ സൗ​ക​ര്യ​മൊ​രു​ക്ക​ണമെന്ന്്‍
Thursday, April 25, 2019 12:14 AM IST
താ​മ​ര​ശേ​രി : ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് (ഇ​ഡി​സി) ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ൻ വി.​എം. ഉ​മ്മ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി​യി​ലു​ള്ള അ​ത​ത് മ​ണ്ഡ​ല​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ളിം​ഗ് ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് നേ​ര​ത്തെ ന​ല്‍​കാ​റു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​ത്ത​വ​ണ ഇതു വി​ത​ര​ണം ചെ​യ്യു​ന്ന​തി​ല്‍ ഗു​രു​ത​ര​മാ​യ വീ​ഴ്ച​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കൊ​ടു​വ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​ത് ജി​ല്ലാ ക​ളക്ട​റു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ഏ​താ​നും പേ​ര്‍​ക്ക് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ന​ല്‍​കി​യ​ത്. നി​ര​വ​ധി ആ​ളു​ക​ള്‍​ക്ക് ഡ്യൂ​ട്ടി സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് വോ​ട്ട് ചെ​യ്യാ​ന്‍ ​ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇവർക്ക് പോ​സ്റ്റ​ല്‍ വോ​ട്ട് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്ക​ണ​മെ​ന്ന് വി.​എം. ഉ​മ്മ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.