തെ​രു​വ​ന്‍​പ​റ​മ്പി​ല്‍ റോ​ഡി​ല്‍ ‌ബോം​ബെ​റി​ഞ്ഞ് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു
Sunday, May 26, 2019 12:01 AM IST
നാ​ദാ​പു​രം: തെ​രു​വ​ന്‍ പ​റ​മ്പി​ല്‍ റോ​ഡി​ല്‍ ബോം​ബെ​റി​ഞ്ഞ് പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണ് സം​ഭ​വം.
ക​ല്ലാ​ച്ചി വാ​ണി​മേ​ല്‍ റോ​ഡി​ല്‍ തെ​രു​വ​ന്‍​പ​റ​മ്പി​ലെ ബി​നു സ്മാ​ര​ക സ്തൂ​പ​ത്തി​നും സി​പി​എം ബ്രാ​ഞ്ച് ഓ​ഫീ​സി​നും ഇ​ട​യി​ലു​ള്ള റോ​ഡി​ലാ​ണ് സ്‌​ഫോ​ട​നം ന​ട​ന്ന​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. റോ​ഡി​ല്‍ വീ​ണ ബോം​ബ് ഉ​ഗ്ര​ശ​ബ്ദ​ത്തി​ല്‍ പൊ​ട്ടി​ത്തെ​റി​ച്ചു.
നാ​ദാ​പു​രം സി​ഐ രാ​ജീ​വ​ന്‍ വ​ലി​യ​വ​ള​പ്പി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സം​ഘം ക്യാ​മ്പ് ചെ​യ്യ​ന്നു​ണ്ട്.
സ​മാ​ധാ​നം നി​ല​നി​ല്‍​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ബോ​ധംപൂ​ര്‍​വം കു​ഴ​പ്പം സൃ​ഷ്ടി​ക്കാ​നു​ള്ള സാ​മൂ​ഹ്യ ദ്രോ​ഹി​ക​ളു​ടെ നീ​ക്ക​മാ​ണ് പി​ന്നി​ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.