ക്ര​ഷ​ർ യൂ​ണി​റ്റി​ലെ ജ​ന​റേ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ചു
Wednesday, September 18, 2019 12:32 AM IST
മു​ക്കം: ക്ര​ഷ​ർ യൂ​ണി​റ്റി​ലെ ജ​ന​റേ​റ്റ​ർ പൊ​ട്ടി​ത്തെ​റി​ച്ച് ലക്ഷങ്ങ​ളു​ടെ നാ​ശ​ന​ഷ്ടം. മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മു​ത്തേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ക്കം മെ​റ്റ​ൽ​സ് ക്ര​ഷ​ർ യൂ​ണി​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജ​ന​റേ​റ്റ​റും ജ​ന​റേ​റ്റ​ർ സൂ​ക്ഷി​ച്ചി​രു​ന്ന മുറിയും പൂ​ർ​ണ​മാ​യി ന​ശി​ച്ചു.
ആ​ള​പാ​യ​മി​ല്ല. ഇന്നലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മു​ക്കം അ​ഗ്നി ര​ക്ഷാ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ര മ​ണി​ക്കൂ​ർ ശ്രമിച്ചാണ് തീ​യ​ണ​ച്ച​ത്. ഷോ​ർ​ട്ട് സർ​ക്യൂ​ട്ടാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​പി. ജ​യ​പ്ര​കാ​ശ്, അ​സി. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എ​ൻ. വി​ജ​യ​ൻ, നാ​സ​ർ, സി​ബി, സു​ബി​ൻ, മ​നു പ്ര​സാ​ദ്, അ​ഖി​ൽ, അ​ബ്ദു​ൾ സ​മീ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ ​അ​ണ​ച്ച​ത്.