മ​ണ​ല്‍വാ​രി നി​യ​മ​ം ലം​ഘി​ക്കുമെന്ന് കോൺഗ്രസ്
Thursday, September 19, 2019 12:21 AM IST
കോ​ഴി​ക്കോ​ട് : ക്വാ​റി ക്ര​ഷ​ര്‍ മാ​ഫി​യയ്ക്കുവേ​ണ്ടി ന​ദി​ക​ളി​ലെ സാ​ന്‍​ഡ് ഓ​ഡി​റ്റിം​ഗ് വൈ​കി​പ്പി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് മ​ണ​ല്‍ വാ​രി നി​യ​മ​ലം​ഘ​നം ന​ട​ത്തും.

കോ​ണ്‍​ഗ്ര​സ് പെ​രു​വ​യ​ല്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ​യും ഒ​ള​വ​ണ്ണ മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​വി​ലെ പ​ത്തി​ന് ഒ​ള​വ​ണ്ണ ചു​ങ്ക​ത്ത് ചാ​ലി​യാ​ര്‍ പു​ഴ​യി​ല്‍ നി​ന്ന് മ​ണ​ല്‍​വാ​രി നി​യ​മ​ലം​ഘ​നം ന​ട​ത്തു​മെ​ന്ന് ഡി ​സി​സി പ്ര​സി​ഡ​ന്‍റ് ടി.​സി​ദ്ദി​ഖ് അ​റി​യി​ച്ചു. ന​ദി​ക​ളി​ലെ സാ​ന്‍​ഡ് ഓ​ഡി​റ്റ് ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ച്ചില്ലെ​ങ്കി​ല്‍ ന​ദി​ സം​ര​ക്ഷ​ണ​ത്തി​നാ​യി ജി​ല്ല​യി​ല്‍ വ്യാ​പ​ക​മാ​യി നി​യ​മ​ലം​ഘ​നം ന​ട​ത്തു​മെ​ന്നും ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു.

2018ലെ ​പ്ര​ള​യ​ത്തി​ന് ശേ​ഷം പു​ഴ​ക​ളി​ല്‍ അ​ടി​ഞ്ഞ് കൂ​ടി​യ മ​ണ​ല്‍ നീ​ക്ക​ണ​മെ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ര​ണ്ടാം പ്ര​ള​യ​ത്തി​ല്‍ ന​ദി​ക​ളി​ല്‍ അ​ടി​ഞ്ഞ കൂ​ടി​യ മ​ണ​ലു​ക​ളും പ്രളയത്തിനു കാ​ര​ണ​മാ​യി. സം​സ്ഥാ​ന​ത്ത് മൂ​ന്ന് വ​ര്‍​ഷ​മാ​യി ന​ദി​ക​ളി​ലെ​സാ​ന്‍​ഡ് ഓ​ഡി​റ്റ് ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും സി​ദ്ദി​ഖ് ചൂ​ണ്ടി​ക്കാ​ട്ടി.

ക്വാ​റി ക്ര​ഷ​ര്‍ മാ​ഫി​യ​ക​ള്‍​ക്ക് വേ​ണ്ടി ഓ​ഡി​റ്റിം​ഗ് മ​ന​പൂ​ര്‍​വം വൈ​കി​പ്പി​ക്കു​ക​യാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് സി​ഡ​ബ്ല്യൂ​ആ​ര്‍​ഡി‌​എം സെ​സ് പോ​ലു​ള്ള സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ളെ ചു​മ​ത​ല ഏ​ല്‍​പ്പി​ക്ക​ണ​മെ​ന്നും സി​ദ്ദി​ഖ് ആ​വ​ശ്യ​പ്പെ​ട്ടു.