കാ​ട്ടാ​ന​യുടെ ആ​ക്ര​മ​ണ​ത്തി​ൽ കോ​ള​റാ​ട്ടു​കു​ന്നി​ൽ വ​ൻ​കൃ​ഷി​നാ​ശം
Wednesday, August 10, 2022 11:57 PM IST
പു​ൽ​പ്പ​ള്ളി: പു​ൽ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡി​ലെ കോ​ള​റാ​ട്ടു​കു​ന്നി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ വ​ൻ​കൃ​ഷി നാ​ശം. പ്ര​ദേ​ശ​ത്തെ നി​ര​വ​ധി കൃ​ഷി​യി​ട​ങ്ങ​ളി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​നാ​ശ​മാ​ണു കാ​ട്ടാ​ന വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.
പാ​റ​യി​ൽ ച​ന്ദ്ര​ൻ, ക​ല്ലേ​രി മ​റ്റ​ത്തി​ൽ ബാ​ല​കൃ​ഷ്ണ​ൻ, ഐ​ക്ക​ര ബാ​ബു, ക​ല്ലേ​രി മ​റ്റ​ത്തി​ൽ കു​ട്ട​പ്പ​ൻ, കൊ​ള​പ്പാ​റ ജി​നി​ൽ തു​ട​ങ്ങി​യ നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ തെ​ങ്ങ്, ക​മു​ക്, വാ​ഴ തു​ട​ങ്ങി​യ വി​ള​ക​ളാ​ണ് കൂ​ടു​ത​ലാ​യി ന​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
വ​നാ​തി​ർ​ത്തി​യി​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​താ​ണ് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​കാ​ൻ കാ​ര​ണ​മെ​ന്നും അ​ടി​യ​ന്ത​ര പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നും വാ​ർ​ഡ് അം​ഗം ജോ​ഷി ചാ​രു​വേ​ലി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.