വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​നം: വ്യ​ത്യ​സ്ത നി​ഗ​മ​ന​ങ്ങ​ളു​മാ​യി മു​ന്ന​ണി​ക​ൾ
Thursday, April 25, 2019 12:08 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടിലെ‌ ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ഇ​ട​ത്, വ​ല​ത്, ബി​ജെ​പി മു​ന്ന​ണി​ക​ൾ​ക്കു​ള്ള​തു വ്യ​ത്യ​സ്ത നി​ഗ​മ​നം.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ഹു​ൽ ഗാ​ന്ധി​ക്കു ല​ഭി​ക്കു​ന്ന ഉ​ജ്വ​ല ഭൂ​രി​പ​ക്ഷ​ത്തി​ലേ​ക്കാ​ണ് വ​ർ​ധി​ച്ച വോ​ട്ടിം​ഗ് ശ​ത​മാ​നം വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്നു കെ​പി​സി​സി സെ​ക്ര​ട്ട​റി​യും ബ​ത്തേ​രി നി​യോ​ജ​ക​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യ കെ.​കെ. ഏ​ബ്ര​ഹാം പ​റ​ഞ്ഞു.
എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ ഇ​ട​തു​പ​ക്ഷം നേ​ടി​യ വി​ജ​യ​ത്തി​ന്‍റെ സൂ​ച​ന​യാ​ണ് ഉ​യ​ർ​ന്ന പോ​ളിം​ഗ് ശ​ത​മാ​ന​മെ​ന്നു സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യും മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മി​റ്റി ട്ര​ഷ​റ​റു​മാ​യ വി​ജ​യ​ൻ ചെ​റു​ക​ര അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ശ​ബ​രി​മ​ല അ​ട​ക്കം വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ളോ​ടു​ള്ള വി​ശ്വാ​സി​ക​ളു​ടെ​യും മ​റ്റു സാ​ധാ​ര​ണ​ക്കാ​രു​ടെ​യും നി​ല​പാ​ട് പോ​ളിം​ഗി​ൽ പ്ര​തി​ഫ​ലി​ച്ച​താ​യി ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ പ​റ​ഞ്ഞു.
മ​ണ്ഡ​ല​ത്തി​ൽ റിക്കാർ​ഡ് ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രി​ക്കും രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വി​ജ​യ​മെ​ന്നു ഏ​ബ്ര​ഹാം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ബ​ത്തേ​രി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ അ​ര ല​ക്ഷ​ത്തി​ൽ​പ​രം വോ​ട്ടി​നു രാ​ഹു​ൽ മു​ന്നി​ലാ​യി​രി​ക്കു​മെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
അ​തി​രൂ​ക്ഷ​മാ​യ കാ​ർ​ഷി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന​താ​ണ് മ​ണ്ഡ​ല​ത്തി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും.
നി​ല​നി​ൽ​പ്പി​നാ​യി പൊ​രു​തു​ന്ന ക​ർ​ഷ​ക സ​മൂ​ഹ​ത്തി​നു രാ​ഷ്‌ട്രീയ​ത്തി​നും ജാ​തി-​മ​ത ചി​ന്ത​ക​ൾ​ക്കും അ​തീ​ത​മാ​യി രാ​ഹു​ൽ ഗാ​ന്ധി​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​യു​ണ്ട്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​റ്റു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു വോ​ട്ടു ചെ​യ്ത​വ​ർ​പോ​ലും ഇ​ത്ത​വ​ണ മാ​റി​യാ​ണ് ചി​ന്തി​ച്ച​ത്.
ക​ടു​ത്ത രാ​ഷ്്‌ട്രീയ നി​ല​പാ​ട് ഉ​ള്ള​വ​ർ മാ​ത്ര​മാ​ണ് അ​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ക്കു വോ​ട്ടു ചെ​യ്ത​ത്. സി​പി​എം, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും അ​ട​ങ്ങു​ന്ന ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളി​ലെ വ​നി​താ വോ​ട്ടു​ക​ൾ രാ​ഹു​ലി​നു ല​ഭി​ച്ചി​ട്ടു​ണ്ട്.
വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ച്ചു രാ​ഹു​ൽ ഗാ​ന്ധി​ക്കു പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഇ​ത് ദേ​ശീ​യ​ത​ല​ത്തി​ൽ മ​തേ​ത​ര സ​ഖ്യ രൂ​പീ​ക​ര​ണ​ത്തി​നു വ​ലി​യ പി​ന്തു​ണ​യാ​കു​മാ​യി​രു​ന്നു. വ​യ​നാ​ട്ടി​ൽ സ്ഥാ​നാ​ർ​ഥി​യെ പി​ൻ​വ​ലി​ക്കു​ന്ന​ത് ഇ​ത​ര മ​ണ്ഡ​ല​ങ്ങ​ളി​ൽ സി​പി​എ​മ്മി​നും എ​ൽ​ഡി​എ​ഫി​നും ഗു​ണം ചെ​യ്യു​മാ​യി​രു​ന്നു​വെ​ന്നും ഏ​ബ്ര​ഹാം
പ​റ​ഞ്ഞു.
മ​ണ്ഡ​ല​ത്തി​ൽ ഇ​ട​തു​പ​ക്ഷ​ത്തി​നു അ​നു​കൂ​ല​മാ​യി ഉ​ണ്ടാ​യ വോ​ട്ടൊ​ഴു​ക്ക് തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം പു​റ​ത്തു​വ​രു​ന്പോ​ൾ വ്യ​ക്ത​മാ​കു​മെ​ന്നു വി​ജ​യ​ൻ ചെ​റു​ക​ര പ​റ​ഞ്ഞു.മണ്ഡലത്തില്‌ 80.26 ശതമാനമാണ് പോ​ളിം​ഗ് . 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് ഏ​ഴു ശ​ത​മാ​നം കൂ​ടു​ത​ലാ​ണി​ത്. എ​തി​രാ​ളി രാ​ഹു​ൽ ഗാ​ന്ധി​യാ​ണെ​ന്ന ബോ​ധ്യം എ​ൽ​ഡി​എ​ഫി​നെ ചി​ട്ട​യു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ലേ​ക്കു ന​യി​ച്ചു.
വോ​ട്ട​ർ​മാ​രി​ലെ ക​ന്നി​ക്കാ​ര​ട​ക്കം യു​വ​ജ​ന​ങ്ങ​ളി​ൽ ഏ​റെ​യും ഇ​ട​തു പ​ക്ഷ​ത്തി​നു അ​നു​കൂ​ല നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. കോ​ണ്‍​ഗ്ര​സി​ന്‍റെ ക​പ​ട സ​മീ​പ​നം തി​രി​ച്ച​റി​ഞ്ഞ ക​ർ​ഷ​ക​രും എ​ൽ​ഡി​എ​ഫി​നു ഒ​പ്പം നി​ന്നു.
കോ​ണ്‍​ഗ്ര​സും യു​ഡി​എ​ഫും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​കി​ല്ല വ​യ​നാ​ട്ടി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം. പ്ര​ചാ​ര​ണ​രം​ഗ​ത്തു യു​ഡി​എ​ഫി​ലെ മാ​ന്ദ്യം പ്ര​ക​ട​മാ​യി​രു​ന്നു​വെ​ന്ന് വി​ജ​യ​ൻ പ​റ​ഞ്ഞു.
മ​ണ്ഡ​ല​ത്തി​ൽ എ​ൻ​ഡി​എ വേ​രോ​ട്ട​ത്തി​ന്‍റെ ആ​ഴം വ്യ​ക്ത​മാ​ക്കു​ന്ന​താ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​മെ​ന്നു ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ജി ശ​ങ്ക​ർ പ​റ​ഞ്ഞു. 2014ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ല​ഭി​ച്ച​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വോ​ട്ട് ഇ​ക്കു​റി എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യും ബി​ഡി​ജെഎ​സ് അ​ധ്യ​ക്ഷ​നു​മാ​യ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി​ക്കു നേ​ടും.
ശ​ബ​രി​മ​ല അ​ട​ക്കം വൈ​കാ​രി​ക പ്ര​ശ്ന​ങ്ങ​ളോ​ടു​ള്ള വി​ശ്വാ​സി​ക​ളു​ടെ​യും മ​റ്റു സാ​ധാ​ര​ണ​ക്കാ​രു​ടെ​യും നി​ല​പാ​ട് പോ​ളിം​ഗി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ജി ശ​ങ്ക​ർ പ​റ​ഞ്ഞു.