വ​ന്യ​ജീ​വി ശ​ല്യം: ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Thursday, June 27, 2019 12:25 AM IST
പു​ൽ​പ്പ​ള്ളി: ക​ന്നാ​രം​പു​ഴ​യി​ലെ​യും സ​മീ​പ​ങ്ങ​ളി​ലെ​യും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ൽ വ​ണ്ടി​ക്ക​ട​വ് ഫോ​റ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. ക​ന്നാ​രം​പു​ഴ​യി​ലെ രൂ​ക്ഷ​മാ​യ വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണു​ക, വ​നാ​തി​ർ​ത്തി​യി​ൽ വേ​ലി സ്ഥാ​പി​ക്കു​ക, ട്ര​ഞ്ചു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി അ​ടി​യ​ന്ത​ര​മാ​യി ന​ട​ത്തു​ക, കൃ​ഷി​നാ​ശ​ത്തി​നു ത​ക്ക​താ​യ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം.
കാ​പ്പി​സെ​റ്റ് ടൗ​ണി​ൽ ആ​രം​ഭി​ച്ച മാ​ർ​ച്ചി​ൽ നി​ര​വ​ധി വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു.
ധ​ർ​ണ പ​ഞ്ചാ​യ​ത്തം​ഗം സി​നി രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജ ജ​ഗ​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​കെ. ഏ​ബ്ര​ഹാം, എം.​എ​സ്. സു​രേ​ഷ് ബാ​ബു, എ​ൻ. വാ​മ​ദേ​വ​ൻ, സീ​ന ബി​നേ​ഷ്, മോ​ളി രാ​ജു, എ​ത്സി ജോ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.