മ​ല​യോ​രമേ​ഖ​ല പ​രി​ധി​ക്ക് പു​റ​ത്ത്
Wednesday, July 24, 2019 12:48 AM IST
പൂ​ക്കോ​ട്ടും​പാ​ടം : അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ മൊ​ബൈ​ൽ ഫോ​ണി​നു റേ​ഞ്ച് കി​ട്ടു​ന്നി​ല്ലെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി വ്യാ​പ​ക​മാ​കു​ന്നു. പാ​ട്ട​ക്ക​രി​ന്പ്, തേ​ൾ​പ്പാ​റ, പൊ​ട്ടി​ക്ക​ല്ല്, ടി.​കെ.​കോ​ള​നി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് റേ​ഞ്ച് ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ശ​യ വി​നി​മ​യം ന​ട​ത്താ​ൻ ത​ട​സം നേ​രി​ടു​ന്ന​ത്.
പൂ​ക്കോ​ട്ടും​പാ​ട​ത്തെ ടെ​ലി​ഫോ​ണ്‍ എ​ക്സേ​ഞ്ചി​ന്‍റെ പ​രി​ധി​യി​ൽ ക​വ​ള​മു​ക്ക​ട്ട​യി​ൽ മാ​ത്ര​മാ​ണ് ബി​എ​സ്എ​ൻ​എ​ൽ മൊ​ബൈ​ൽ ട​വ​ർ ഉ​ള്ള​ത്. എ​ന്നാ​ൽ നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു ആ​ന്‍റ​ണി​ക്കാ​ടി​ൽ ബി​എ​സ്എ​ൻ​എ​ൽ ട​വ​ർ സ്ഥാ​പി​ച്ചെ​ങ്കി​ലും ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ബാ​ക്കി ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ട​വ​ർ ചാ​ർ​ജ് ചെ​യ്യാ​ത്ത​താ​ണ് ജ​ന​ങ്ങ​ളെ രോ​ക്ഷാ​കു​ല​രാ​ക്കു​ന്ന​ത്.
തേ​ൾ​പ്പാ​റ​യി​ൽ ഒ​രു സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ ട​വ​ർ സ്ഥ​പി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ജോ​ലി പൂ​ർ​ത്തി​യാ​ക്കാ​ൻ വേ​ണ്ടി ബി​എ​സ്എ​ൻ​എ​ൽ ഒ​ത്തു​ക​ളി​ക്കു​ന്ന​താ​ണോ​യെ​ന്ന സം​ശ​യ​വും ജ​ന​ങ്ങ​ൾ​ക്കു​ണ്ട്. ആ​കെ​യു​ണ്ടാ​യി​രു​ന്ന ബി​എ​സ്എ​ൻ​എ​ൽ ലാ​ൻ​ഡ് ഫോ​ണ്‍ സം​വി​ധാ​ന​വും ത​ട​സ​പ്പെ​ട്ട​തോ​ടെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. അ​ത്യാ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കു വാ​ഹ​നം വി​ളി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ് ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന​ത്. അ​ധി​കാ​രി​ക​ൾ ഉ​ട​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ന​ട​പ​ടി​യി​ല്ലാ​ത്ത പ​ക്ഷം ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്കു പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ.