സാ​ന്‍റാ മോ​ണി​ക്ക വി​ദേ​ശ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് ഫെ​സ്റ്റ് മേ​യ് നാ​ലി​ന്
Sunday, April 28, 2024 7:51 AM IST
ക​ണ്ണൂ​ർ: സാ​ന്‍റാ മോ​ണി​ക്ക സ്റ്റ​ഡി എ​ബ്രോ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന മെ​ഗാ മി​ല്യ​ൺ​സ് വി​ദേ​ശ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് ഫെ​സ്റ്റ് ക​ണ്ണൂ​ർ താ​വ​ക്ക​ര സെ​ൻ​ട്ര​ൽ ബ​സ് ടെ​ർ​മി​ന​ലി​ലെ ബ്രോ​ഡ്‍​ബീ​ൻ ഹോ​ട്ട​ലി​ൽ മേ​യ് നാ​ലി​ന് രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ന​ട​ക്കും.

കാ​ന​ഡ, യു​കെ, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, യു​എ​സ്എ, അ​യ​ർ​ല​ൻ​ഡ്, സ്വീ​ഡ​ൻ, ജ​ർ​മ​നി, ഫ്രാ​ൻ​സ്, സ്വി​റ്റ്സ​ർ​ല​ൻ​ഡ്, ഫി​ൻ​ല​ൻ​ഡ്, മാ​ൾ​ട്ട, ലാ​ത്വി​യ, സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ, യു​എ​ഇ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി മു​ൻ​നി​ര വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളും കോ​ള​ജു​ക​ളും ഫെ​സ്റ്റി​ല്‍ നേ​രി​ട്ടെ​ത്തും.

വി​ദേ​ശ​ത്ത് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മ​ല്ല പ്ല​സ്ടു, ഡി​ഗ്രി അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഈ "​വി​ദേ​ശ സ്കോ​ള​ർ​ഷി​പ്പ് ഉ​ത്സ​വ'​ത്തി​ൽ പ​ങ്കെ​ടു​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി അ​പേ​ക്ഷാ​ഫോം ന​ൽ​കാ​നും സ്പോ​ട്ട് പ്രൊ​ഫൈ​ൽ അ​സ​സ്മെ​ന്‍റ് ന​ട​ത്താ​നും ഫാ​സ്റ്റ് ട്രാ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നും ഫെ​സ്റ്റി​ൽ സാ​ധി​ക്കും. ഓ​രോ രാ​ജ്യ​ത്തെ​യും സാ​ധ്യ​ത​ക​ള്‍ ചോ​ദി​ച്ച​റി​ഞ്ഞ് അ​നു​യോ​ജ്യ​മാ​യ കോ​ഴ്സു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കാം.

ഡോ​ക്ട​ർ​മാ​ർ​ക്കും ഡെ​ന്‍റി​സ്റ്റു​ക​ൾ​ക്കു​മു​ള്ള കോ​ഴ്സു​ക​ൾ​ക്കാ​യു​ള്ള പ്ര​തെ​ക്ക ഡെ​സ്കും ന​ഴ്സിം​ഗ് പ​ഠ​നം വ​ർ​ക്ക് പെ​ർ​മി​റ്റി​നാ​യു​ള്ള ഡെ​സ്കും സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ദേ​ശ വി​ദ്യാ​ഭ്യാ​സ ലോ​ൺ സേ​വ​ന​ങ്ങ​ൾ​ക്കാ​യി പ്ര​മു​ഖ ബാ​ങ്കു​ക​ളു​ടെ കൗ​ണ്ട​റു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. കൂ​ടാ​തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ള്‍, സ്റ്റ​ഡി വീ​സ​യു​ടെ ല​ഭ്യ​ത, പാ​ര്‍​ട്ട് ടൈം ​തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍, രാ​ജ്യ​ങ്ങ​ളു​ടെ ന​യ​ങ്ങ​ളി​ൽ വ​ന്ന മാ​റ്റ​ങ്ങ​ൾ‍ ഇ​വ​യെ​ല്ലാം മ​ന​സി​ലാ​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് സാ​ന്‍റാ മോ​ണി​ക്ക ഒ​രു​ക്കു​ന്ന​തെ​ന്ന് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡെ​ന്നി തോ​മ​സ് വ​ട്ട​ക്കു​ന്നേ​ൽ പ​റ​ഞ്ഞു.

ഫെ​സ്റ്റി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. www.santamonicaedu.in എ​ന്ന വെ​ബ്സൈ​റ്റി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്ക് മെ​യി​ൽ വ​ഴി ല​ഭി​ക്കു​ന്ന എ​ൻ​ട്രി പാ​സ് ഉ​പ​യോ​ഗി​ച്ച് പ്ര​വേ​ശ​നം നേ​ടാം. ഇ​തി​നു പു​റ​മെ സ്പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യ​വു​മു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0484 4150999, 9645222999 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.