അ​ങ്ക​ണ​വാ​ടി​യി​ൽ മോ​ഷ​ണം
Tuesday, May 14, 2024 7:43 AM IST
പ​യ്യ​ന്നൂ​ർ: എ​ട്ടി​ക്കു​ളം ത​ങ്ങ​ൾ പ​ള്ളി​ക്ക് സ​മീ​പം പു​ഞ്ചി​രി​മു​ക്ക് അ​ങ്ക​ണ​വാ​ടി​യി​ൽ മോ​ഷ​ണം. മൈ​ക്ക് സെ​റ്റും ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മി​ഠാ​യി​ക​ളും മോ​ഷ്ടി​ച്ചു. അ​ങ്ക​ണ​വാ​ടി അ​ധ്യാ​പി​ക ഒ. ​വി​മ​ല​യും വാ​ർ​ഡ് മെം​ബ​ർ പി. ​അ​ബ്ദു​ൾ അ​സീ​സും ചേ​ർ​ന്ന് പ​യ്യ​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ല്കി.

ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധി​ക്ക് ശേ​ഷം ഇ​ന്ന​ലെ അ​ങ്ക​ണ​വാ​ടി തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം വി​വ​രം അ​റി​യു​ന്ന​ത്. അ​ങ്ക​ണ​വാ​ടി​യു​ടെ അ​ക​ത്തു നി​ന്നും അ​ട​ച്ചി​രു​ന്ന പി​ൻ​വാ​തി​ൽ കു​ത്തി​ത്തു​റ​ന്നാ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്. കു​ട്ടി​ക​ളു​ടെ പ​രി​ശീ​ല​ന​ത്തി​നാ​യി സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ ത​ത്കാ​ല​ത്തേ ക്ക് ​ന​ല്കി​യ മൈ​ക്ക് സെ​റ്റാ​ണ് മോ​ഷ്ടാ​വ് ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​ത്. കു​ട്ടി​ക​ൾ​ക്ക് ന​ല്കാ​നാ​യി ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​ന്ന് പേ​ക്ക​റ്റ് ചോ​ക്ലേ​റ്റും മോ​ഷ്ടി​ച്ചു.