നവ ദന്പതികൾക്ക് വിവാഹ സമ്മാനവുമായി മിൽമ
1425625
Tuesday, May 28, 2024 8:20 AM IST
പുൽപ്പള്ളി: ആപ്കോസ് ക്ഷീര സംഘങ്ങളിൽ പാലളക്കുന്ന ക്ഷീര കർഷകരുടെ പെണ്മക്കളുടെ വിവാഹത്തിന് ഇനി മുതൽ മിൽമ 10,000 രൂപ വീതം നൽകും. ഈ സാന്പത്തിക വർഷം ഇതുപോലെ ഒട്ടേറെ പുതുമയുള്ള പദ്ധതികളാണ് മിൽമ പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതി നിലവിൽ വന്നു ഒരു മാസത്തിനുള്ളിൽ ഇത്തരത്തിൽ 60 കല്യാണങ്ങൾക്ക് വയനാട്ടിൽ സമ്മാന തുക കൈമാറിയെന്ന് മിൽമ പി ആൻഡ് ഐ വിഭാഗം മേധാവി ബിജു സ്ക്കറിയ പറഞ്ഞു.
വിധവകളായ ക്ഷീര കർഷകരുടെ പെണ് മക്കളുടെ വിവാഹത്തിന് "സുമനസ്’ പദ്ധതി പ്രകാരം 50,000 രൂപയും നൽകി വരുന്നു. വിവാഹത്തിന് 20 ദിവസം മുന്നേ അതാത് ക്ഷീര സംഘങ്ങളിൽ അപേക്ഷ നൽകണമെന്ന് ജില്ലാ മേധാവി അറിയിച്ചു. പാക്കത്തു നടന്ന വിവാഹത്തിൽ പുൽപ്പള്ളി സംഘം പ്രസിഡന്റ് ബൈജു നന്പിക്കൊല്ലി സമ്മാന തുക കൈമാറി. സെക്രട്ടറി എം.ആർ. ലതിക, ഡയറക്ടർമാരായ ടി.വി. ബിനോയ്, ലീല കുഞ്ഞിക്കണ്ണൻ, വി.ജെ. സജീവൻ എന്നിവർ പങ്കെടുത്തു.