ദ്വാരക ഫൊറോന പള്ളിയിൽ പ്രധാന തിരുനാൾ ഇന്ന്
1599102
Sunday, October 12, 2025 5:34 AM IST
മാനന്തവാടി: ദ്വാകര ഫൊറോന പളളിയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ പ്രധാന തിരുനാൾ ഇന്ന്. രാവിലെ ആറിന് ജപമാലയോടെയാണ് തിരുനാൾ പരിപാടികൾക്കു തുടക്കം.
6.30ന് വിശുദ്ധ കുർബാന. ഒന്പതിന് ജപമാല. 9.30ന് ആർച്ച് ബിഷപ് എമിരറ്റസ് മാർ ജോർജ് ഞരളക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ ഗാനപൂജ, വചന സന്ദേശം. 11ന് തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന്.
വൈദിക, സന്യസ്ത ദിനമായി ആഘോഷിച്ച ഇന്നലെ വൈകുന്നേരം അഞ്ചിന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയിൽ മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികനായി.
തുടർന്ന് തിരുനാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, നേർച്ച ഭക്ഷണം, ലേസർ ലൈറ്റ് ഷോ ആൻഡ് ഡിജിറ്റൽ ഫയർ വർക്സ്, വാദ്യമേളങ്ങൾ എന്നിവ നടന്നു. കഴിഞ്ഞ ഒന്നിനായിരുന്നു തിരുനാൾ ആരംഭം.