എംഎസ്എഫ് ബന്ധത്തിൽ വിള്ളൽ ഇല്ലെന്ന് കെഎസ് യു നേതൃത്വം
1599110
Sunday, October 12, 2025 5:39 AM IST
കൽപ്പറ്റ: വയനാട്ടിൽ എംഎസ്എഫുമായുള്ള ബന്ധത്തിൽ വിള്ളൽ ഇല്ലെന്ന് കെഎസ്്് യു ജില്ലാ പ്രസിഡന്റ് അഡ്വ.ഗൗതം ഗോകുൽദാസ്, വൈസ് പ്രസിഡന്റുമാരായ കെ. ഹർഷൽ, അതുൽ തോമസ്, സെക്രട്ടറി എബി പീറ്റർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനെത്തുടർന്ന് മുട്ടിൽ ഡബ്ല്യുഎംഒ ആർട്സ് ആൻഡ് സയൻസ് കോളജിലെ എംഎസ്എഫ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ ടി. സിദ്ദിഖ് എംഎൽഎയ്ക്കെതിരേ മുദ്രാവാക്യം ഉയർന്നതും ബാനറിൽ കെഎസ്്് യ ുു വിരുദ്ധ പരാമർശം കടന്നുകൂടിയതും തെറ്റിദ്ധാരണമൂലമാണ്. മുട്ടിൽ കോളജിൽ കെഎസ്്് യു-എംഎസ്എഫ് സൗഹൃദമത്സരമാണ് നടന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കാന്പസിൽ രണ്ട് വിദ്യാർഥി സംഘടനകളിലെയും പ്രവർത്തകർക്കിടയിൽ എന്തെങ്കിലും പ്രശ്നം അവശേഷിക്കുന്നുണ്ടെങ്കിൽ ചർച്ച ചെയ്ത് പരിഹരിക്കും.
ഇതിന് അടുത്ത ദിവസം യുഡിഎസ്എഫ് ജില്ലാ നേതൃയോഗം ചേരും. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ മികച്ച പ്രകടനമാണ് കെഎസ് യു കാഴ്ചവച്ചത്. കാലിക്കട്ട് യൂണിവേഴ്സിറ്റിക്കുകീഴിൽ ജില്ലയിലുള്ള 19 കോളജുകളിൽ 11 എണ്ണത്തിലാണ് യൂണിയനുകളിലേക്ക് വിദ്യാർഥി സംഘടനകൾ മത്സരിച്ചത്. ആകെ ജനറൽ സീറ്റുകളിൽ 49 എണ്ണം കെഎസ് യു നേടി.
അഞ്ച് കാന്പസുകളിൽ കോളജ് യൂണിയൻ ചെയർമാൻ സ്ഥാനം കെഎസ് യ ുുവിനാണ്. ആറ് യുയുസി സീറ്റുകൾ സംഘടനയ്ക്ക് ലഭിച്ചു. പുൽപ്പള്ളി പഴശിരാജാ കോളജ്, ബത്തേരി സെന്റ് മേരീസ് കോളജ്, പുൽപ്പള്ളി ജയശ്രീ കോളജ്, നടവയൽ സിഎം കോളജ് എന്നിവിടങ്ങളിൽ വലിയ തോതിലുള്ള വിദ്യാർഥി പിന്തുണയാണ് കെഎസ്്് യുവിന് ലഭിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.