ഷാഫി പറന്പിൽ എംപിക്കു പോലീസ് മർദനം; അലയടിച്ച് പ്രതിഷേധം
1599100
Sunday, October 12, 2025 5:34 AM IST
കൽപ്പറ്റ: കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ എംഎൽഎയെയും കോണ്‍ഗ്രസ് നേതാക്കളെയും പേരാന്പ്രയിൽ പോലീസ് മർദിച്ചതിൽ വയനാട്ടിൽ പ്രതിഷേധം അലയടിച്ചു.
കുറ്റക്കാരായ പോലീസുകാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനവും യോഗവും നടത്തി. ബത്തേരിയിൽ പ്രകടനത്തിന് ഡി.പി. രാജശേഖരൻ, മാടക്കര അബ്ദുള്ള, പി.പി. അയ്യൂബ്, ബാബു പഴുപ്പത്തൂർ, ഷബീർ അഹമ്മദ്, സി.കെ. ഹാരിസ്, സ്റ്റീഫൻ സാജു, വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ പ്രകടനവും യോഗവും നടത്തി. ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക് ഉദ്ഘാടനം ചെയ്തു. കെപിസിസി അംഗം പി.പി. ആലി അധ്യക്ഷത വഹിച്ചു.
സി. ജയപ്രസാദ്, പി. വിനോദ്കുമാർ, ഒ.വി. റോയ്, ജോയ് തൊട്ടിത്തറ, മുഹമ്മദ് ബാവ, കെ.കെ. രാജേന്ദ്രേൻ, സി.എ. അരുണ്‍ദേവ്, മോഹൻദാസ് കോട്ടക്കൊല്ലി, ആർ. ഉണ്ണിക്കൃഷ്ണൻ, ഹർഷൽ കോന്നാടൻ, ജോസ് കണ്ടത്തിൽ, രാജു ഹെജമാഡി, രാധ രാമസ്വാമി, എസ്. മണി, എം.ഒ. ദേവസ്യ, ഡിന്‍േറാ ജോസ്, ജോണ്‍ മാത, ഷംസുദ്ദീൻ, കെ. ശശികുമാർ, രമ്യ ജയപ്രസാദ്, അർജുൻദാസ്, പി.ആർ. ബിന്ദു, ശ്രീജ ബാബു എന്നിവർ പ്രസംഗിച്ചു.
വൈത്തിരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പൊഴുതനയിൽ പ്രകടനം നടത്തി. പ്രസിഡന്റ് പോൾസണ്‍ കൂവക്കൽ, എബിൻ മുട്ടപ്പള്ളി, എ.എ. വർഗീസ്, രാജൻ മാസ്റ്റർ, ഷാജി വട്ടത്തറ, എം.എം. ജോസ്, കെ.ജെ. ജോണ്‍, എ. ശിവദാസൻ, കെ.പി. സെയ്ത്, സണ്ണി മുത്തങ്ങാപറന്പിൽ, ആർ. രാമചന്ദ്രൻ, സിയാബ് മലായി, ഷെമീർ, മോഹനൻ, കെ.വി. രാമൻ, ആൽഫിൻ, സതീഷ്കുമാർ, സുധ അനിൽ, ഇർഷാദ്, ആഷിർ, ഷെമീർ വൈത്തിരി തുടങ്ങിയവർ നേതൃത്വം നൽകി.
മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ പ്രകടനവും യോഗവും നടത്തി. കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, ബീന ജോസ്, പി.ഡി. സജി, മണ്ഡലം പ്രസിഡന്റുമാരായ പി.ഡി. ജോണി, എം.എസ്. പ്രഭാകരൻ, റെജി പുളിങ്കുന്നേൽ, ജോമറ്റ് കോതവഴിക്കൽ എന്നിവർ പ്രസംഗിച്ചു.
മാനന്തവാടിയിൽ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിന് എഐസിസി അംഗം പി.കെ. ജയലക്ഷ്മി, ബ്ലോക്ക് പ്രസിഡന്റ് എ.എം. നിഷാന്ത്, എൻ.കെ. വർഗീസ്, പി.വി. ജോർജ്, സി. അബ്ദുൾ അഷറഫ്, അസീസ് വാളാട്, സിൽവി തോമസ്, ശശികുമാർ, ശശി വാളാട് തുടങ്ങിയവർ നേതൃത്വം നൽകി.
മീനങ്ങാടിയിൽ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി. പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ മനോജ് ചന്ദനക്കാവ്, കണ്‍വീനർ ടി.എം. ഹൈറുദ്ദീൻ, വി.എം. വിശ്വനാഥൻ, കെ. ആർ. ഭാസ്കരൻ, പി.കെ. നൗഷാദ്, അനീഷ് റാട്ടക്കുണ്ട് പ്രസംഗിച്ചു. ഷെഫീക്ക് നടുക്കാട്ടിൽ, ശിവരാമൻ മാതമൂല, സിറാജ് കാക്കവയൽ, പി.ടി. വിനു, വി.സി. ബിജു, പി.എ. സുന്ദരൻ, ശ്രീനിവാസൻ വേങ്ങൂർ, പി.ജി. സുനിൽ, വി.ആർ. ഷാജി, വിജയൻ കരിന്പാംകൊല്ലി തുടങ്ങിയവർ നേതൃത്വം നൽകി.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു
കൽപ്പറ്റ: യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ വെള്ളിയാഴ്ച രാത്രി നഗരത്തിൽ പ്രകടനവും ദേശീയപാത ഉപരോധവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി സി.എ. അരുണ്‍ദേവ്, സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ, ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, മുത്തലിബ് പഞ്ചാര, ഡിന്റോ ജോസ്, മുഹമ്മദ് ഫെബിൻ, എം.ബി. വിഷ്ണു, ആഷിക് വൈത്തിരി, രമ്യ ജയപ്രസാദ്, പ്രതാപ് കൽപ്പറ്റ, ലിറാർ പറളിക്കുന്ന്,
സുനീർ ഇത്തിക്കൽ, അർജുൻദാസ്, അഫിൻ ദേവസ്യ, ജോബിൻ ആന്റണി, ഷമീർ വൈത്തിരി, ആൽബർട്ട് ആന്റണി, ഷബീർ പുത്തൂർവയൽ, കെ.ബി. ഷൈജു, രഞ്ജിത്ത് ബേബി, എം.വി. ഷനൂപ് എന്നിവർ നേതൃത്വം നൽകി.പനമരത്ത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
പ്രസിഡന്റ് ജിൽസണ്‍ തൂപ്പുംകര, ഉഷ വിജയൻ, വിനോദ് തോട്ടത്തിൽ, ബെന്നി അരിഞ്ചേർമല, ജോസ് നിലന്പനാട്ട്, ചിന്നമ്മ ജോസ്, കെ.ജി. ജോണ്സണ്, അനിൽ പനമരം, എം.കെ. അഹമ്മദ്, സാബു പനമരം, സിനോ പാറക്കാല, തോമസ് വലിയപടിക്കൽ, വാസു അമ്മാനി തുടങ്ങിയവർ നേതൃത്വം നൽകി.