ബ്രഹ്മഗിരി: നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ രാപകൽ സമരം
1598425
Friday, October 10, 2025 4:28 AM IST
കൽപ്പറ്റ: അനധികൃതമായി നിക്ഷേപങ്ങൾ സ്വീകരിച്ചും കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നൽകാതെയും അറുനൂറോളം വ്യക്തികളെയും നിരവധി സഹകരണ സംഘങ്ങളെയും കുടുംബശ്രീ യൂണിറ്റുകളെയും ബ്രഹ്മഗിരി സൊസൈറ്റ് ഭരണസമിതി വഞ്ചിച്ചതിൽ പ്രതിഷേധിച്ച് നിയോജകമണ്ഡലം കേന്ദ്രങ്ങളിൽ രാപകൽ സമരം നടത്താൻ ഡിസിസി ഓഫീസിൽ ചേർന്ന യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
ഇന്നു വൈകുന്നേരം ആരംഭിച്ച് നാളെ രാവിലെ സമാപിക്കുന്ന വിധത്തിലാണ് സമരം. ചെയർമാൻ കെ.കെ. അഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. കണ്‍വീനർ പി.ടി. ഗോപാലക്കുറുപ്പ്, ഡിസിസി പ്രസിഡന്റ് അഡ്വ.ടി.ജെ. ഐസക്, എഐസിസി അംഗം എൻ.ഡി. അപ്പച്ചൻ, കോണ്‍ഗ്രസ് സംസ്ഥാന രാഷ്ട്രീയകാര്യ സമിതിയംഗം പി.കെ. ജയലക്ഷമി,
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി. മുഹമ്മദ്, സി.പി. വർഗീസ്, പി.പി. ആലി, കെ.വി. പോക്കർ ഹാജി, ജോസ് തലച്ചിറ, മനോജ് കടത്തനാടൻ, സി.പി. മൊയ്തീൻ, ഒ.വി. അപ്പച്ചൻ, എം.എ. ജോസഫ്, ഡി.പി. രാജശേഖരൻ എന്നിവർ പ്രസംഗിച്ചു.