കേന്ദ്ര നിലപാട്: യൂത്ത് കോണ്ഗ്രസ് പ്രകടനം നടത്തി
1598424
Friday, October 10, 2025 4:28 AM IST
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾദുരന്തബാധിതരുടെ ബാങ്ക് വായ്പകൾ എഴുതിത്തള്ളാനാകില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, നിയോജകമണ്ഡലം പ്രസിഡന്റ് ഡിന്േറാ ജോസ്, മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഫെബിൻ, സുനീർ ഇത്തിക്കൽ, പി.പി. ഷംസുദ്ദീൻ, രമ്യ ജയപ്രസാദ്, അർജുൻ ദാസ്, ആൽബർട്ട് ആന്റണി, ഷബീർ പുത്തൂർവയൽ, എം.വി. ഷനൂബ്, രഞ്ജിത്ത് ബേബി, അമൽ മണിയങ്കോട്, വിഷ്ണു അന്പിലേരി എന്നിവർ നേതൃത്വം നൽകി.