കെ. മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥ 15ന്
1599106
Sunday, October 12, 2025 5:34 AM IST
കൽപ്പറ്റ: കെപിസിസി ഉത്തരമേഖല വിശ്വാസ സംരക്ഷണ ജാഥയ്ക്ക് 15ന് രാവിലെ 10ന് കൽപ്പറ്റയിൽ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരനാണ് ഉത്തരമേഖല ജാഥ നയിക്കുന്നത്.
ജാഥ പര്യടനം വിജയിപ്പിക്കാൻ ഡിസിസി യോഗം തീരുമാനിച്ചു. പ്രസിഡന്റ് ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. നേതാക്കളായ എൻ.ഡി. അപ്പച്ചൻ, പി.കെ. ജയലക്ഷ്മി, കെ.എൽ. പൗലോസ്, പി.പി. ആലി, എൻ.കെ. വർഗീസ്, ഒ.വി. അപ്പച്ചൻ, കെ.വി. പോക്കർ ഹാജി, എം.ജി. ബിജു, ഡി.പി. രാജശേഖരൻ, നിസി അഹമ്മദ്, ബിനു തോമസ്,
പി.കെ. അബ്ദുറഹ്മാൻ, ശോഭനകുമാരി, വിജയമ്മ, ബീന ജോസ്, ഇ.എ. ശങ്കരൻ, എൻ.യു. ഉലഹന്നാൻ, എച്ച്.ബി. പ്രദീപ്, സിൽവി തോമസ്, ഉമ്മർ കുണ്ടാട്ടിൽ, വർഗീസ് മുരിയൻകാവിൽ, പോൾസണ്‍ കൂവയ്ക്കൽ, ഗൗതം ഗോകുൽദാസ് എന്നിവർ പ്രസംഗിച്ചു.