ലോക മാനസികാരോഗ്യദിനം ആഘോഷിച്ചു
1598841
Saturday, October 11, 2025 5:35 AM IST
കൽപ്പറ്റ: ആരോഗ്യ വകുപ്പിന്റെയും ആരോഗ്യകേരളം ജില്ലാ മാനസികാരോഗ്യ വിഭാഗത്തിന്റയും സംയുക്താഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യദിനം ആഘോഷിച്ചു. പ്രകൃതി ദുരന്തങ്ങൾക്കും മറ്റ് അത്യാഹിതങ്ങൾക്കും ഇരയാകുന്നവർക്കൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെയും സഹായഹസ്തവുമായി ഓടിയെത്തുന്നവരുടെയും മാനസികാരോഗ്യത്തിന് പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഗ്രീൻ ഗേറ്റ്സ് ഹോട്ടലിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ദുരന്തമുഖങ്ങളിൽ കർത്തവ്യനിർവഹണത്തിൽ ഏർപ്പെട്ട നിരവധി ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ഇപ്പോഴും ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് മുക്തരായിട്ടില്ലെന്നും ഇവരുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ ഗൗരവപൂർവമായ ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സെയ്തലവി, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സച്ചിൻ ബാബു, ജില്ലാ മാനസികാരോഗ്യ പദ്ധതി പ്രോഗ്രാം ഓഫീസർ ഡോ. പ്രിയ സേനൻ, നോഡൽ ഓഫീസർ ഡോ. അപർണ നായർ, സൈക്യാട്രിസ്റ്റ് ഡോ.കെ. ജംഷീല, ജനറൽ ആശുപത്രിയിലെ സൈക്യാട്രിസ്റ്റ് ഡോ. ഹരീഷ് കൃഷ്ണൻ, ഡോക്ടേഴ്സ് ഫോർ യു കോഓർഡിനേറ്റർ ഡോ. ഷമീർ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ കെ.എം. മുസ്തഫ, ഡെപ്യുട്ടി ഓഫീസർ പി.എം. ഫസൽ, സോഷ്യൽ വർക്കർ ആശ പോൾ എന്നിവർ പ്രസംഗിച്ചു.
പുഞ്ചിരിമട്ടം ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ അഗ്നി-രക്ഷാസേന, പോലീസ്, സിവിൽ ഡിഫൻസ്, സന്നദ്ധസംഘടന പ്രതിനിധികൾ പങ്കെടുത്തു. ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ ബോധവത്കരണ വീഡിയോ പ്രകാശനം ചെയ്തു.
പൊഴുതന: ഔവർ റെസ്പോണ്സിബിലിറ്റി ടു ചിൽഡ്രൻ വയനാട്, ചൈൽഡ് ഹെൽപ്ലൈൻ എന്നിവ പട്ടികവർഗ വികസന വകുപ്പിന്റെ സഹകരണത്തോടെ ഇടിയംവയൽ കമ്മ്യൂണിറ്റി ഹാളിൽ ലോക മാനസികാരോഗ്യദിനം ആഘോഷിച്ചു.
ഊരുമൂപ്പൻ ആർ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഒആർസി സൈക്കോളജിസ്റ്റ് ഹരിത പോൾ, ചൈൽഡ് ഹെൽപ്ലൈൻ സൂപ്പർവൈസർ മുനീർ, ഒആർസി പ്രോജക്ട് കോർഡിനേറ്റർ എം. വിന്ദുജ, കമ്മ്യുണിറ്റി സോഷ്യൽ വർക്കർ എസ്. നീതു, പ്രമോട്ടർ ഷേർലി എന്നിവർ പ്രസംഗിച്ചു. ഒആർസി ട്രെയിനർ ടി.ജെ. ജോസഫ് ക്ലാസെടുത്തു.