വൈത്തിരി ഉപജില്ലാ കായികമേള: നടവയൽ സെന്റ് തോമസ് ജേതാക്കൾ
1599380
Monday, October 13, 2025 6:23 AM IST
നടവയൽ: വൈത്തിരി ഉപജില്ലാ സ്കൂൾ കായിക മേളയിൽ 279 പോയിന്റോടെ തുടർച്ചയായി രണ്ടാം തവണയും നടവയൽ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.
36 സ്വർണവും 18 വെള്ളിയും 14 വെങ്കലവും വിദ്യാലയം കരസ്ഥമാക്കി. കായികാധ്യാപകൻ മിഥുൻ വർഗീസിന്റെ നേതൃത്വത്തിൽ കുട്ടികതൾ ചിട്ടയായ പരിശീലനം നേടിയിരുന്നു. സ്കൂൾ മാനേജർ ഫാ. ഗർവാസിസ് മറ്റത്തിൽ, പ്രിൻസിപ്പൽ ജയിംസ് പോൾ,
ഹെഡ്മാസ്റ്റർ ഇ.കെ. വർഗീസ്, പിടിഎ പ്രസിഡന്റ് വിൻസന്റ് ചേരവേലിൽ, മദർ പിടിഎ പ്രസിഡന്റ് സന്ധ്യ ലിഷു എന്നിവർ താരങ്ങളെ അഭിനന്ദിച്ചു.