ശ്മശാനഭൂമിയിലെ കാട് നീക്കി
1598846
Saturday, October 11, 2025 5:35 AM IST
ചീരാൽ: ആനക്കുന്നിനടുത്തുള്ള ശ്മശാനഭൂമിയിലെ കാട് പ്രദേശവാസികൾ ശ്രമദാനമായി വെട്ടിനീക്കി. കാടുപിടിച്ച ശ്മശാനം കാട്ടുപന്നികൾ താവളമാക്കിയ സാഹചര്യത്തിലാണ് ശ്രമദാനം സംഘടിപ്പിച്ചത്. 40 ഓളം പേർ പങ്കെടുത്തു.
എം. കുഞ്ഞാലൻ, കെ.സി.കെ. തങ്ങൾ, വി.കെ. വാസു, വിജയൻ ആനക്കുന്ന്, ലീന, സി.എം. ഉമ്മർ, ഉഷാകുമാരി, മണി വട്ടക്കുരവ് തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികൾ സ്കൂളിലേക്കും മദ്രസയിലേക്കും നടന്നുപോകുന്ന വഴിയോരത്താണ് ശ്മശാനഭൂമി.
ഇവിടെ കാടുപിടിച്ച ഭാഗത്ത് തങ്ങുന്ന കാട്ടുപന്നികൾ രാത്രി പുറത്തിറങ്ങി കപ്പ, ചേന്പ് തുടങ്ങിയവ നശിപ്പിക്കുന്നത് നിത്യസംഭവമായിരുന്നു.