സ്വർണപ്പാളി വിവാദം: കോണ്ഗ്രസ് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
1598843
Saturday, October 11, 2025 5:35 AM IST
കൽപ്പറ്റ: ശബരിമലയിലെ സ്വർണപ്പാളികൾ കാണാതായ സംഭവത്തിൽ വിശദാന്വേഷണവും കുറ്റക്കാർക്കെതിരേ കർശന നടപടിയും ആവശ്യപ്പെട്ട് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധജ്വാല സംഘടിപ്പിച്ചു.
കെപിസിസി അംഗം പി.പി. ആലി ഉദ്ഘാടനം ചെയ്തു. ശബരിമലയിൽനിന്നു പുറത്തുവരുന്ന വിവരങ്ങൾ ഏറെ ആശങ്കാജനകമാണെന്നു അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കൽപ്പറ്റ അധ്യക്ഷത വഹിച്ചു. സി. ജയപ്രസാദ്, പി. വിനോദ്കുമാർ, കെ.കെ. രാജേന്ദ്രൻ,
എസ്. മണി, ഹർഷൽ കോന്നാടൻ, ഡിന്റോ ജോസ്, കെ. ശശികുമാർ, സെബാസ്റ്റ്യൻ കൽപ്പറ്റ, ആയിഷ പള്ളിയാൽ, പി. രാജാറാണി, രമ്യ ജയപ്രസാദ്, ബിന്ദു ജോസ്, രമേശൻ മാണിക്യം, ടി. സതീഷ്കുമാർ, മുഹമ്മദ് ഫെബിൻ, അർജുൻദാസ് എന്നിവർ സംസാരിച്ചു.
കോട്ടത്തറ: ശബരിമലയിലെ സ്വർണപ്പാളി മോഷണത്തിന് ഉത്തരവാദികളായ മുഴുവൻ ആളുകളെയും നിയമത്തിനു മുന്നിൽ നിർത്തണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ പ്രകടനം നടത്തി.
പ്രസിഡന്റ് സി.സി. തങ്കച്ചൻ, സുരേഷ്ബാബു വാളൽ, വി.ആർ. ബാലൻ, വി.ഡി. രാജു, സി.കെ. ഇബ്രായി, ടി. ഇബ്രായി, എം.വി. ടോമി, പി.ഇ. വിനോജ്, ആന്റണി പാറയിൽ, പി.എസ്. മധു, വി.കെ. ശങ്കരൻകുട്ടി, വി.ജെ. പ്രകാശൻ, ജസ്റ്റിൻ സിറിയക്, രാജേഷ് പോൾ, പി.കെ. രാധാകൃഷ്ണൻ, എം. ഗഫൂർ, അബ്ദുൾ ഹക്കീം, കെ.കെ. സദാനന്ദൻ, പ്രജീഷ് ജയിൻ, സുധീഷ്, പി.കെ. വിജയൻ, ശശി വലിയകുന്ന് തുടങ്ങിയവർ നേതൃത്വം നൽകി.