വെണ്ണിയോട് തീർഥാടനകേന്ദ്രത്തിൽ തിരുനാൾ തുടങ്ങി
1599372
Monday, October 13, 2025 6:21 AM IST
കോട്ടത്തറ: വെണ്ണിയോട് വിശുദ്ധ മദർ തെരേസ തീർഥാടനകേന്ദ്രത്തിൽ തിരുനാൾ ആഘോഷം തുടങ്ങി. 19നാണ് സമാപനം. വികാരി ഫാ. മൈക്കിൾ വടക്കേമുളഞ്ഞനാൽ കൊടിയേറ്റി.
ഇന്നു മുതൽ 18 വരെ വൈകുന്നേരം നാലിന് ആരാധന, ജപമാല. 4.30ന് വിശുദ്ധ കുർബാന, വചനസന്ദേശം, നൊവേന, തിരുശേഷിപ്പുവണക്കം. 17ന് പുതുശേരിക്കടവ് ക്രിസ്തുരാജാ പള്ളി വികാരി ഫാ. ജിമ്മി മൂലയിലും 18ന് സിഎംഎൽ മാനന്തവാടി രൂപത ഡയറക്ടർ ഫാ. സന്തോഷ് ഒറവാറന്തറയും വിശുദ്ധ കുർബാനയിൽ കാർമികരാകും.
19ന് രാവിലെ 9.30ന് തലശേരി അതിരൂപത ആർച്ച് ബിഷപ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ടിനു സ്വീകരണം. 10ന് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന, വചനസന്ദേശം, നൊവേന. 11.30ന് ജപമാല പ്രദക്ഷിണം, വിശുദ്ധ കുർബാനയുടെ ആശീർവാദം, തിരുശേഷിപ്പുവണക്കം, സ്നേഹവിരുന്ന്, കൊടിയിറക്കൽ.