ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
1598423
Friday, October 10, 2025 4:28 AM IST
കൽപ്പറ്റ: മുട്ടിൽ ഡബ്ല്യുഒവിഎച്ച്എസ് സ്കൂളിൽ 16, 17 തീയതികളിൽ നടത്തുന്ന റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി.എ. ശശീന്ദ്രവ്യാസിന് കൈമാറി പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് കോണ്‍ഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, മുട്ടിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഉഷ തന്പി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സീത വിജയൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മീനാക്ഷി രാമൻ, ബീന ജോസ്, കെ.ബി. നസീമ, ബിന്ദു പ്രകാശ്,
പിടിഎ പ്രസിഡന്റ് അഷ്റഫ് കൊട്ടാരം, പ്രിൻസിപ്പൽ അൻവർ ഗൗസ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ അനുമോൾ ജോസ്, ഹെഡ്മിസ്ട്രസ് പി. ശ്രീജ വിവിധ കമ്മിറ്റി കണ്‍വീനർമാരായ ഇ.ടി. റിഷാദ്, പി.എസ്. ഗിരീഷ്, ഇ. മുസ്തഫ, സി.കെ. സേതു, പി.എം. ജൗഹർ, സി.കെ. ജാഫർ, കെ. സെയ്ഫുദ്ദീൻ, എൻ. അബ്ദുൾ നിസാർ തുടങ്ങിയവർ പങ്കെടുത്തു. വെള്ളമുണ്ട സ്വദേശി നിസാർ അഹമ്മദാണ് ലോഗോ രൂപകൽപന ചെയ്തത്.
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി ശാസ്ത്ര, സാമൂഹിക, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ സബ് ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന വിദ്യാർഥികൾ ജില്ലാ ശാസ്ത്രോത്സവത്തിൽ മാറ്റുരയ്ക്കും.