കണ്ടക്ടറെ മർദിച്ചവരെ അറസ്റ്റു ചെയ്യണമെന്ന്
1599109
Sunday, October 12, 2025 5:34 AM IST
സുൽത്താൻ ബത്തേരി: കൽപ്പറ്റ-വെണ്ണിയോട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ മർദിച്ചവരെ വധശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.കെ. ഹരിദാസ്, സെക്രട്ടറി എം.എം. രഞ്ജിത്ത് റാം എന്നിവർ ആവശ്യപ്പെട്ടു.
പ്രകോപനം ഇല്ലാതെയാണ് ആളുകൾ സംഘംചേർന്ന് കണ്ടക്ടറെ മർദിച്ചത്. ബസ് തടഞ്ഞുനിറുത്തി ജീവനക്കാരെ മർദിക്കുന്ന കേസുകളിൽ പോലീസ് യഥാസമയം നടപടി സ്വീകരിക്കാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനു കാരണമെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. ബസ് ജീവനക്കാരുടെ സുരക്ഷ പോലീസ് ഉറപ്പുവരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.