കർഷകരുടെ പ്രമാണങ്ങൾ തിരിച്ചു നൽകണം: സി.കെ. ശശീന്ദ്രൻ
1598428
Friday, October 10, 2025 4:33 AM IST
പുൽപ്പള്ളി: കോണ്ഗ്രസ് ഭരണം നടത്തുന്ന പുൽപ്പള്ളി സഹകരണ ബാങ്ക് കൊള്ളയിൽ ഇരകളായ കർഷകരുടെ പ്രമാണങ്ങൾ തിരികെ നൽകണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം സി.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടു.
സിപിഎം പുൽപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സഹകരണ ബാങ്കിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രമാണങ്ങൾ നൽകുക മാത്രമല്ല കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്നതിനുള്ള ഇച്ഛാശക്തി ബാങ്ക് കാണിക്കണം. ഇതിന് കോണ്ഗ്രസ് സംസ്ഥാന നേതൃത്വം നിർദേശം നൽകണം.
ജില്ലാ കമ്മിറ്റി അംഗം എം.എസ്. സുരേഷ് ബാബു, സജി മാത്യു, ടി.കെ. ശിവൻ, പി.ജെ. പൗലോസ്, ഇ.കെ. ബാലകൃഷ്ണൻ, ഏരിയ സെക്രട്ടറി ബൈജു നന്പിക്കൊല്ലി, പി.എ. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. ടൗണിൽ പ്രകടനമായി എത്തിയ പ്രതിഷേധ മാർച്ചിൽ നിരവധി പേർ പങ്കെടുത്തു.