വന്യമൃഗ ശല്യം: സിപിഎം ഡിഎഫ്ഒ ഓഫീസ് മാർച്ച് നടത്തി
1598427
Friday, October 10, 2025 4:28 AM IST
ഗൂഡല്ലൂർ: വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഗൂഡല്ലൂർ മാക്കമൂലയിലെ ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. ധാരാളം പേർ സമരത്തിൽ പങ്കെടുത്തു.
വന്യമൃഗ ശല്യത്തിന് ജനകീയ പങ്കാളിത്വത്തോട് കൂടി ശാസ്ത്രീയമായ പരിഹാരം കാണുക, വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടംബത്തിന് ഒരു കോടി രൂപ നഷ്ട പരിഹാരം നൽകുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.
സിപിഎം ജില്ലാ സെക്രട്ടറി വി.എ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. തമിഴ്നാട് കർഷക സംഘം ജില്ലാ പ്രസിഡന്റ് എൻ. വാസു അധ്യക്ഷത വഹിച്ചു. എസ്. തങ്കരാജ്, എ. യോഹന്നാൻ എന്നിവർ പ്രസംഗിച്ചു. എം.ആർ. സുരേഷ്, എ.വി. ജോസ്, എം.എ. കുഞ്ഞിമുഹമ്മദ്, സി.കെ. മണി, കെ.കെ. കുഞ്ഞിമുഹമ്മദ്, കെ. രാജൻ, ലീലാ വാസു തുടങ്ങിയവർ സംബന്ധിച്ചു.
ഇതുസംബന്ധിച്ച് സമരക്കാർ ഗൂഡല്ലൂർ ഡിഎഫ്ഒ വെങ്കിടേഷ് പ്രഭുവിന് നിവേദനം നൽകി.